ജിദ്ദ: ഫലസ്തീന്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകനെ ജിദ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെി. അല്‍ വതന്‍, അല്‍ മദീന അടക്കം മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന വഈല്‍ വഹീബ് എന്ന 60 കാരനാണ് മരിച്ചത്. വടക്കന്‍ ജിദ്ദയിലെ ഒരു ഫ്ളാറ്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മരണകാരണം അറിയുന്നതിനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.