വ്യാജ എന്‍ജിനീയറിങ്് സര്‍ട്ടിഫിക്കറ്റ്:  23 ഇന്ത്യക്കാരെ നാട് കടത്തി

ദമ്മാം: വ്യജ എന്‍ജിനീയറിങ്് സര്‍ട്ടിിഫിക്കറ്റ് ഹാജരാകിയ 23 ഇന്ത്യക്കാരെ സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് (എസ്.സി.ഇ) നിര്‍ദേശ പ്രകാരം പിഴ ചുമത്തി നാട് കടത്തി. വിദേശ തൊഴിലാളികളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ വ്യവസായ മന്ത്രാലയം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ തുടങ്ങിയതോടെ ഈ മേഖലയിലുള്ള നിരവധി പേരാണ് പിടിക്കപ്പെടുന്നത്. സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയറിങ് പുറത്ത് വിട്ട വിവരങ്ങള്‍ പ്രകാരം 2016 ഏപ്രില്‍ മുതല്‍ നവംബര്‍ മാസങ്ങളില്‍ നടന്ന പരിശോധനയില്‍ നൂറ്റി നാല്‍പതു എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റുകളാണ് കണ്ടത്തെിയത്. ഇതില്‍ ഉള്‍പ്പെട്ട 23 പേരെയാണ് തിരിച്ചയച്ചത്. ഭൂരിപക്ഷവും വന്‍കിട വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെതാണെന്ന് എസ്.സി.ഇ കിഴക്കന്‍ പ്രവിശ്യ ഭാരവാഹിയായ അബ്ദുല്ല അല്‍ ഫരാജ് അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച എന്‍ജിനീയറിങ് ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ മന്ത്രാലയവും ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കി വ്യാജമെന്ന് കണ്ടത്തെിയവരെ നാട് കടത്തുകയാണ്. വ്യാജ അറ്റസ്റ്റേഷന്‍ നടത്തിയതിന്‍െറ പേരിലും പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവൂം കേരളത്തിന് പുറത്ത് ഹൈദരാബാദ്, പൂനെ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ സഥാപനങ്ങളില്‍ പഠിച്ചവരാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി പിടിക്കപ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് സര്‍ക്കാരിന് ശീപാര്‍ശ നല്‍കിയിട്ടുണ്ട്. ഏതു ജോലിക്കാണോ സൗദിയിലേക്ക് വരുന്നത്, അതിനുള്ള യോഗ്യതാ പരീക്ഷ നടപ്പാക്കണം എന്നും ശൂറ കൗണ്‍സില്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ കുറ്റമായി കണക്കാക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. അതുപോലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കെതിരെയും കടുത്ത ശിക്ഷാ നടപടി  സ്വീകരിക്കണമെന്ന് സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്സ് തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.