ദമ്മാം: ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുരിതമനുഭവിക്കുന്ന ദമ്മാമിലെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികള്‍ക്ക് നവോദയ സാംസ്ക്കാരിക വേദി സഹായമത്തെിച്ചു.
ആറു മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായ ഇരുനൂറോളം തൊഴിലാളികള്‍ക്കാണ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്. കേന്ദ്ര കമ്മിറ്റി സെക്രട്ടറി കൃഷ്ണകുമാര്‍ ചവറ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
സാമൂഹികക്ഷേമ കണ്‍വീനര്‍ അസീം വെഞ്ഞാറംമൂട് അധ്യക്ഷത വഹിച്ചു. മനേഷ് പുല്ലുവഴി, ഉണ്ണി ഏങ്ങണ്ടിയൂര്‍, വിജയന്‍ ചെറായി, നൗഫല്‍ വെളിയംകോട്, അജയ് ഇല്ലിച്ചിറ, ഷെരീഫ് തേക്കട, സുദര്‍ശനന്‍ വര്‍ക്കല, ശ്രീകുമാര്‍ വള്ളിക്കുന്നം, അയ്യൂബ് കൊടുങ്ങല്ലൂര്‍, രമേശ് വി.എസ്, ശ്രീകണ്ഠന്‍, മുസ്തഫ, ബിജു തോമസ്, ബഷീര്‍, സുരേഷ് ഹരിപ്പാട്, പ്രശാന്ത്, മനോജ്, ബിജു വടവന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ലേബര്‍ കോടതിയൂടെ പരിഗണനയിലുള്ള കേസില്‍ ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെടണമെന്ന് നവോദയ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.