ഹാഇല്‍ വെടിവെപ്പിന് പിന്നില്‍ ഐ.എസ്

ഹാഇല്‍: ബലിപെരുന്നാള്‍ ദിവസം ഹാഇല്‍ മേഖലയിലെ അശ്ശംലി പ്രവിശ്യയിലുണ്ടായ വെടിവെപ്പിലും കൊലപാതകത്തിലും പ്രതികളായ രണ്ട് സഹോദരങ്ങള്‍ ഐ.എസ് ബന്ധമുള്ളവരാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവശേഷം രക്ഷപ്പെട്ട ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇന്നലെ നടന്ന വെടിവെപ്പില്‍ ഒരു തീവ്രവാദിയും ഒരു സൈനികനും കൊല്ലപ്പെട്ടു. മറ്റൊരു തീവ്രവാദി പരിക്കുകളോടെ പിടിയിലായി. ഇതോടെ സംഭവത്തില്‍ മരണപ്പെട്ടവരുടെ ആകെ എണ്ണം ആറായി. പെരുന്നാള്‍ ദിവസം നാലുപേരും ഏറ്റുമുട്ടലില്‍ രണ്ട് പേരും.
ഹാഇല്‍ നഗരത്തില്‍ നിന്ന് അകലെയുള്ള മരുഭൂപ്രദേശത്ത് കയ്യാമം വെച്ച ഒരാളെ ഐ.എസ് ബന്ധമുള്ള ഒരാള്‍ വെടിവെക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതിനത്തെുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കത്തെിച്ചത്. വീഡിയോ ദൃശ്യത്തില്‍ കൊല്ലപ്പെട്ടത് സൗദി ആര്‍മിയിലെ മുദവിസ് ഫായിസ് അയ്യാശ് അല്‍അനസിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കൊല നടത്തിയത് ഇദ്ദേഹത്തിന്‍െറ പിതൃവ്യ പുത്രന്മാരായ സഅദ് റാദി അയ്യാശ് അല്‍അനസി (21), അബ്ദുല്‍ അസീസ് റാദി അയ്യാശ് അല്‍അനസി (18) എന്നിവരാണെന്നും വ്യക്തമായി. കൊല്ലപ്പെട്ട സൈനികന്‍െറ മൃതദേഹം വിജനമായ മലമ്പ്രദേശത്ത് കണ്ടത്തെുകയും ചെയ്തു. പ്രതികള്‍ അതേദിവസം മറ്റു രണ്ട് സംഭവങ്ങളിലായി മൂന്ന് കൊലകള്‍ കൂടി നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അശ്ശംലി പ്രവിശ്യയിലെ രണ്ട് സ്വദേശികളും അബ്ദുല്‍ ഇലാഹ് സഊദ് ബര്‍റാക് അല്‍റശീദി എന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടവര്‍. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ മരുപ്രദേശം ഉള്‍പ്പെടെ അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അശ്ശംലിയിലെ വിജനമായ മലമ്പ്രദേശത്ത് കണ്ടത്തൊനായാത്. വളഞ്ഞ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ സൈനികര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. സൈനികരുടെ വെടിയേറ്റാണ് പ്രതികളിലൊരാളായ അബ്ദുല്‍ അസീസ് റാദി അയ്യാശ് അല്‍അനസി കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സഅദ് റാദി അയ്യാശ് അല്‍അനസി പരിക്കുകളോടെ പിടിയിലായി. പ്രതികളുടെ വെടിയേറ്റ് നായിഫ് സഅല്‍ അശ്ശമ്മരി എന്ന സൈനികനും മരിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.