മരണ സംഖ്യ 769 ആയി; പരിക്കേറ്റവര്‍ 934

മക്ക: മിനായില്‍  വ്യാഴാഴ്ചയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 769 ആയി ഉയര്‍ന്നു. 934 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൗദി ആരോഗ്യ മന്ത്രി എന്‍ജി. ഖാലിദ് അല്‍ഫാലിഹ് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതില്‍ 350ലേറെ പേരുടെ നില ഗുരുതരമാണെന്ന് അത്യാഹിത വിഭാഗം മേധാവി ഡോ. താരിഖ് അല്‍അര്‍നൂസ് പറഞ്ഞു.
ഹജ്ജിന്‍െറ വേളയിലുണ്ടായ രണ്ട് അപ്രതീക്ഷിത അപകടങ്ങളെ തുടര്‍ന്ന് 25,000 തീര്‍ഥാടകര്‍ക്ക് വൈദ്യസേവനത്തിന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. മിനാ, മക്ക എന്നീ പുണ്യനഗരങ്ങളിലെ ആശുപത്രികള്‍ക്ക് പുറമെ ജിദ്ദ, ത്വാഇഫ് തുടങ്ങിയ സമീപപ്രദേശങ്ങളിലെ ആശുപത്രികളിലേക്കും പരിക്കേറ്റവരെ മാറ്റിയിട്ടുണ്ട്. സൗദി റെഡ് ക്രസന്‍റിന്‍െറ ഭാഗമായ എയര്‍ ആംബുലന്‍സും ഇത്തരം രോഗികളെ മാറ്റാന്‍ ഉപയോഗിച്ചിരുന്നുവെന്ന് ഡോ. താരിഖ് അല്‍അര്‍നൂസ് പറഞ്ഞു. പരിക്കേറ്റവരില്‍ 84 പേരെ ജിദ്ദയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മിനാ, മക്ക എന്നിവിടങ്ങളിലെ ആശുപത്രികള്‍ തീര്‍ഥാടകരുടെ ആതുരാരോഗ്യ സേവനത്തിന് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ 92 കിടക്കകളും 700 കട്ടിലുകള്‍ ഇതര രോഗികള്‍ക്കും വേണ്ടി ഇപ്പോഴും സജ്ജമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് കാലത്ത് ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ചവ്യാധി തീര്‍ഥാടകര്‍ക്കിടയില്‍ കണ്ടത്തെിയിട്ടില്ളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.