റിയാദ്: സൗദിയില്‍ രാഷ്ട്രീയ അഭയത്തില്‍ കഴിയുന്ന യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് ഹാദി മന്‍സൂര്‍ ചൊവ്വാഴ്ച ഉച്ചക്ക് യമനിന്‍െറ താല്‍ക്കാലിക തലസ്ഥാനമായ ഏദനിലത്തെി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് പ്രസിഡന്‍റ് ഏദനില്‍ എത്തിയത്. മൂന്ന് ബലിപെരുന്നാള്‍ ദിവസങ്ങള്‍ ഏദനില്‍ ചെലവഴിക്കുന്ന അബ്ദുറബ്ബ് 26ന് ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിക്കും. യമന്‍ പ്രസിഡന്‍റിന്‍െറ ചരിത്രപരമായ മടക്കം എന്നാണ് അറബ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. പ്രസിഡന്‍റ് ചൊവ്വാഴ്ച ഏദനിലത്തെുമെന്ന് യമന്‍ വിദേശകാര്യ മന്ത്രി ഡോ. റിയാദ് യാസീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതി വിമതരില്‍ നിന്നും മുന്‍ പ്രസിഡന്‍റ് അലി സാലിഹിന്‍െറ സേനയില്‍ നിന്നും യമന്‍ തിരിച്ചുപിടിക്കുന്നതിന്‍െറ ഭാഗമായി ഏദന്‍ മോചിപ്പിക്കുകയും പ്രധാനമന്ത്രിയും ഏതാനും വകുപ്പുമന്ത്രിമാരും ഏദനില്‍ ചുമതലയേല്‍ക്കുകയും ചെയ്തതിന്‍െറ പിന്നാലെയാണ് പ്രസിഡന്‍റ് ഏദനിലത്തെിയത്.
താല്‍ക്കാലിക ഉത്തരവാദിത്തമേറ്റ സര്‍ക്കാറിനും ഭരണം തിരിച്ചുപിടിക്കാന്‍ പോരാട്ടത്തിലേര്‍പ്പെട്ട സര്‍ക്കാര്‍പക്ഷ സൈന്യത്തിനും ആത്മവിശ്വാസം പകരാനാണ് പ്രസിഡന്‍റ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വിഘടനവാദികളുമായി സംഭാഷണത്തിന് സര്‍ക്കാര്‍ പക്ഷം സന്നദ്ധമല്ളെന്നും ഒമാനിലെ മസ്കത്തില്‍ വിളിച്ചുചേര്‍ത്ത സംഭാഷണം പ്രയോഗത്തില്‍ വന്നിട്ടില്ളെന്നും യമന്‍ വിദേശമന്ത്രി ഡോ. റിയാദ് യാസീന്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭ പ്രതിനിധി ഇസ്മാഈല്‍ വലദുശൈഖ് അഹ്മദ് രക്ഷാസമിതിയുടെ 2,216 കരാര്‍ വിഘടനവാദികളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് വിജയം കാണാത്ത സാഹചര്യത്തിലാണ് മസ്കത്ത് സംഭാഷണം ഏട്ടിലൊതുങ്ങുന്നതെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചര്‍ത്തേു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.