ജിദ്ദ: ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന് കീഴില്‍ ഇക്കൊല്ലത്തെ ഹജ്ജ് വളണ്ടിയര്‍ സേവനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 550 പേര്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച ഇവര്‍ക്കായി ശറഫിയ്യ ഇംപാല വില്ലയില്‍ വിപുലമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. റഷീദ് അമീര്‍ നേതൃത്വം നല്‍കും. അറഫയിലും, മിനയിലും , മെട്രോ തീവണ്ടികളിലും പ്രത്യക ടീമിനെ വിന്യസിക്കും. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്കായി ഇരുപതിനായിരത്തിലധികം കഞ്ഞി പാക്കറ്റുകള്‍ വിതരണം ചെയ്യും. ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറ സഹകരണത്തോടെ ഇത്തവണയും വിപുലമായ സേവനങ്ങള്‍ക്കാണ് ഫോറം തയ്യാറെടുക്കുന്നത്. മക്കയിലെയും മദീനയിലെയും, ഹജ്ജ് വെല്‍ഫയര്‍ ഫോറം പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമായിരിക്കും മിനയില്‍. ചെമ്പന്‍ അബ്ബാസ്, അന്‍ഷദ് മാസ്റ്റര്‍, ഹാഷിം കോഴിക്കോട്, അബ്ദുറഹ്മാന്‍ വണ്ടൂര്‍, നാസര്‍ ചാവക്കാട്, നസീര്‍ വാവകുഞ്ഞു, കെ.ടി.എ മുനീര്‍, ഇസ്മാഈല്‍ കല്ലായി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.