കുഞ്ഞു ആര്‍ട്ട് ഗ്യാലറി കതാറയില്‍ പ്രദര്‍ശനം തുടങ്ങി

ദോഹ: കതാറയില്‍ ഈ ആഴ്ചയില്‍ കലാപ്രേമികളുടെ  പ്രത്യേക ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് കുഞ്ഞന്‍ ആര്‍ട്ട് ഗ്യാലറിയാണ്. കൃത്യമായി പറഞ്ഞാല്‍ 47 ഇഞ്ച് വീതിയും 55 ഇഞ്ച് നീളവുമുള്ള കുഞ്ഞന്‍ ഗാലറി. 92 ഇഞ്ച് വലിപ്പമുള്ള ചലിക്കുന്ന പെട്ടിയിലാണ് ഗാലറി സജ്ജീകരിച്ചിരിക്കുന്നത്. അറബിക് കലാപാരമ്പര്യമാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. വിവിധ കലാ സൃഷ്ടികളുടെയും വീഡിയോ ആര്‍ട്ടുകളുടെയും മറ്റും ഒരു കുഞ്ഞന്‍ ശേഖരം. പ്രദര്‍ശനം കാണാനത്തെുന്നവരെ ഒരു തവണ ആശ്ചര്യപ്പെടുത്തുന്ന വിധത്തിലാണ് ഗാലറിയുടെ സൃഷ്ടി. സുന്ദരമായ കലാസൃഷ്ടിയില്‍ അതിന്‍െറ രൂപകര്‍ത്താവിന് അഭിനന്ദനമര്‍പ്പിക്കാനും അവര്‍ മറക്കുന്നില്ല. എംറ്റി എംപയര്‍(ശൂന്യമായ സാമ്രാജ്യം) എന്ന പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍, ഇനാസ് അല്‍ സൂഖിയുടെ പ്രധാനപ്പെട്ടതും ഏറ്റവും പുതിയതുമായ അഞ്ച് സൃഷ്ടികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഹാന്‍ഡ് കട്ട് കോളേജ്, പ്രിന്‍റ് മേക്കിംഗ്, ചിത്രരചന, പെയിന്‍റിംഗ് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ് ഇനാസ് അല്‍ സൂഖി. 
സൃഷ്ടികളുടെ സൗന്ദര്യം അവരുടെ മേഖലയിലെ കഴിവിനെ വ്യക്തമാക്കുന്നതാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. നവംബര്‍ 28 വരെ രാവിലെ 10മുതല്‍ രാത്രി 9 വരെ പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

Tags:    
News Summary - Childrence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.