ദോഹ: ചാലിയാര്‍ ദോഹ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ചാലിയാര്‍ ദിനം ആചരിച്ചു.
ഐ.സി.സി യില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹാമിദലി വാഴക്കാട് കെ .എ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. ഐസിസി പ്രസിഡണ്ട് മിലന്‍ അരുണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ഷൗക്കത്തലി ടി.എ.ജി , മഷ്ഹൂദ് തിരുത്തിയാട്, അബ്ദുല്‍ ലത്തീഫ് ഫറോക്ക്, സിദ്ധീഖ് വാഴക്കാട് , അമാനുല്ല വടക്കേങ്ങര, അഡ്വ. ജാഫര്‍ഖാന്‍, ഹൈദര്‍ ചുങ്കത്തറ, മുജീബ്റഹ്മാന്‍ (മീഡിയാവണ്‍ ), ആബിദാ ആലിക്കോയ ,കേശവദാസ്, നൗഫല്‍ കൊടിയത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് ശഹാനിയയിലെ അല്‍ദോസരി പാര്‍ക്കില്‍ വെച്ച് നടക്കുന്ന പരിസ്ഥിതി ക്യാമ്പിന് ഹാമിദലി വാഴക്കാട് നേതൃത്വം നല്‍കും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.