ദോഹ: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഷിപ്പിംഗ് കമ്പനിയായ നാഖിലാത്(ഖത്തര്‍ ഗ്യാസ് ട്രാന്‍സ്പോര്‍ട്ട് കമ്പനി) തങ്ങളുടെ കപ്പല്‍ ശേഖരത്തിലേക്ക് ഉംസലാലിനെ കൂടി സ്വന്തമാക്കി.
സ്റ്റാസ്കോ(ഷെല്‍ ട്രേഡിംഗ് ഷിപ്പിംഗ് കമ്പനി)യില്‍ നിന്നാണ് ക്യൂമാസ് പ്രകൃതി വാതക വാഹകയായ ഉംസലാലിനെ നാഖിലാത് ഏറ്റെടുത്തത്.
പ്രകൃതി വാതക നീക്കത്തിന് ഉപയോഗിക്കുന്ന പ്രത്യേക തരം കപ്പലാണ് ക്യൂ മാക്സ് കപ്പലുകള്‍. ഖത്തര്‍ ഗ്യാസ് ചാര്‍ട്ടര്‍ ചെയ്ത ഉംസലാല്‍ കപ്പല്‍ ഇനി പൂര്‍ണമായും നാഖിലാതിന്‍െറ നിയന്ത്രണത്തിലാകും. 265978 ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകം വഹിക്കാനുള്ള ശേഷിയുണ്ട് ഉംസലാലിന്.
സാംസങ് ഹെവി ഇന്‍ഡസ്ട്രീസ് കമ്പനിയാണ് ദക്ഷിണ കൊറിയയില്‍ വെച്ച് കപ്പല്‍ നിര്‍മിച്ചത്. നാഖിലാതിന് കീഴില്‍ ഈ വര്‍ഷത്തെ മൂന്നാമത് ക്യൂ മാക്സ് കപ്പലാണ് ഉംസലാല്‍. ഏഴ് പ്രകൃതിവാതക കപ്പലുകളും നാല് പെട്രോളിയം ഗ്യാസ് കപ്പലുകളുമടക്കം നാഖിലാത് ഷിപ്പിംഗ് ഖത്തറിന്‍െറ കീഴില്‍ ഇതോടെ 11 കപ്പലുകളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.