ദോഹ: ഖത്തറും തുര്‍ക്കിയും ഇല്ളെങ്കില്‍ ഇസ്ലാമിക ലോകം തന്നെ ഇല്ലാതായത് പോലെ ആകുമായിരുന്നൂവെന്ന് അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സഭ അധ്യക്ഷന്‍ ഡോ.യൂസുഫുല്‍ ഖറദാവി അഭിപ്രായപ്പെട്ടു. പണ്ഡിത സഭ ആസ്ഥാനം സന്ദര്‍ശിച്ച തുര്‍ക്കി മതകാര്യ വകുപ്പ് മേധാവി ഡോ.മുഹമ്മദ് കോര്‍മാസിനെ വരവേറ്റുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക പ്രതാപം ഉയര്‍ത്തി പിടിക്കുന്നകാര്യത്തില്‍ ഈ രണ്ട് രാജ്യങ്ങളും ഏറെ മുമ്പന്തിയിലാണ്. ഇസ്ലാമിന്‍െറ ആവിര്‍ഭാവ കാലത്ത് അറബ് ലോകമാണ് അതിനെ സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. പിന്നീട് കുരിശു യുദ്ധത്തിന് ശേഷം തുര്‍ക്കികള്‍ ഇസ്ലാമിനെ ഏറ്റെടുക്കുകയും നിലനിര്‍ത്തുകയും ചെയ്തു. ഇന്നിതാ വീണ്ടും ഇസ്ലാമിക ലോകത്തിന്‍െറ നേതൃസ്ഥാനത്തേക്ക് തുര്‍ക്കികള്‍ എത്തിയിരിക്കുന്നു. തുര്‍ക്കികളുടെ നേതൃത്വത്തില്‍ ഇസ്ലാമിനെ സംരക്ഷിക്കുന്നതിന് വലിയ പോരാട്ടങ്ങളാണ് നടന്നത്. എന്നാല്‍ ശിയാക്കള്‍ മുസ്ലീങ്ങളെ കൊന്നൊടുക്കുകയാണ് ചെയ്തെതന്നും അത് തുടരുകയാണന്നും ഡോ. ഖറദാവി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര പണ്ഡിത സഭ ലോക മുസ്ലീങ്ങളുടെ ഐക്യ ഭാവത്തെ സൂചിപ്പിക്കുന്നതും നേതൃപരമായി അവരെ നയിക്കാന്‍ കഴിയുന്നതുമാണെന്ന് തുര്‍ക്കി മതകാര്യ വകുപ്പ് ഡോ.മുഹമ്മദ് കോര്‍മാസ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര പണ്ഡിത സഭ ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇസ്ലാമിക ലോകം ഭക്ഷണത്തേക്കാളധികം തേടുന്നത് ഇസ്ലാം പഠിച്ച പണ്ഡിതന്‍മാരെയാണ്. ലോകം ഇന്ന് കാത്തിരിക്കുന്നത് മുസ്ലിം ലോകത്തിന്‍്റെ ഐക്യമാണ്. ഈ വിളിക്ക് ഉത്തരം നല്‍കാന്‍ പണ്ഡിത സഭക്ക് കഴിയുമെന്നും കോര്‍മാസ് അഭിപ്രായപ്പെട്ടു. പണ്ഡിത സഭയുടെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ ഇത് വരെ സാധിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ തുര്‍ക്കികകള്‍ എല്ലാ തരത്തിലും ഈ സംഘടനയെ പിന്തുണക്കുകുയും ഇതുമായി സഹകരിച്ച് പോരുകയും ചെയ്ത് വരുന്നതമായി തുര്‍ക്കി മതകാര്യ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ ഇസ്തംബൂളില്‍ പണ്ഡിത സഭയുടെ ഒരു ഓഫീസ് തുറക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. പണ്ഡിത സഭ ആസ്ഥാനത്ത് സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്യുദ്ദീന്‍ അല്‍ഖുറദാഗിയടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.