ദോഹ: ഇരുപത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം ഈ മാസം 30 ന് ആരംഭിക്കും. സിറ്റി സെന്‍്ററിന് സമീപത്ത് പുതുതായി പണിതീര്‍ത്ത എക്സിബിഷന്‍ സെന്‍ററിലായിരിക്കും ഇത്തവണ പുസ്തകോത്സവം നടക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഖത്തര്‍ എജ്യുക്കേഷന്‍ സിറ്റിയോട് ചേര്‍ന്ന കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു എക്സിബിഷന്‍ നടന്നത്.
ഇത്തവണ പുതിയ എക്സിബിഷന്‍ സെന്‍ററിലായിരിക്കും നടക്കുക. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി ഇത്തവണ വിവിധ സാംസ്ക്കാരിക പരിപാടികളും ഉത്സവത്തിന്‍്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്‍്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നൂറ്കണക്കിന് പുസ്തക പ്രസാധകരാണ് ഈ വാര്‍ഷിക പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്. നൂറുകണക്കിന് വിഷയങ്ങളില്‍ ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ഇവിടെ വില്‍പ്പനക്കത്തെും. ഖത്തറിലെ സ്വദേശികളും വിദേശകളുമായി വായനാപ്രിയര്‍ ഏറെ ആകാംക്ഷയോടെയാണ് പുസ്തകോത്സവത്തെ വരവേല്‍ക്കുന്നത്. മലയാളത്തില്‍ നിന്ന് മുന്‍വര്‍ഷങ്ങളെ പോലെ ഇത്തവണയുംപങ്കാളിത്തമുണ്ടാകും. കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണാലയമായ ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസ് പുസ്തകോത്സവത്തില്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വലിയ വിലക്കുറവിലാണ് ഇക്കാലയളവില്‍ പുസ്തകങ്ങള്‍ വില്‍ക്കപ്പെടുന്നത്. ഡിസംബര്‍ പത്തിന് പുസ്തകോത്സവം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.