ദോഹ: ‘സഫലമാകണം ഈ പ്രവാസം’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ ഒന്ന് മുതല്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ബഹുജന ക്യാമ്പയിന്‍െറ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് താജ് ആലുവ (ചെയര്‍മാന്‍), ശശിധര പണിക്കര്‍, സുഹൈല്‍ ശാന്തപുരം, ഫരീദ് തിക്കോടി, തോമസ് സക്കറിയ, റജീമ അലി (വൈസ് ചെയര്‍മാന്‍), മജീദ് അലി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് റാഫി (അസി: കണ്‍വീനര്‍) എന്നിവരാണ് മുഖ്യഭാരവാഹികള്‍. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി റഷീദ് അഹമ്മദ് (പ്രോഗ്രാം), ഇന്‍തിസാര്‍ നഈം (കണ്ടന്‍റ്), യാസിര്‍ അബ്ദുല്ല (സോഷ്യല്‍ മീഡിയ), റോണി മാത്യു (റിസോഴ്സ് മാനേജ്മെന്‍റ്), സി. സാദിഖലി (മീഡിയ ആന്‍റ് പബ്ളിസിറ്റി), അബ്ദുല്‍ കലാം ( നോര്‍ക്ക), റഫീഖുദ്ദീന്‍ പാലേരി ( സംരംഭകത്വ സംഗമം), ഉസ്മാന്‍ മാരാത്ത് (കലാപരിപാടികള്‍), ത്വാഹിറ (നടുമുറ്റം), ഹാരിസ് എടവന ( എക്സിബിഷന്‍), തസ്നീം (ഡോക്യുമെന്‍റി), ഫസലുറഹ്മാന്‍ കൊടുവളളി ( സുവനീര്‍), ശ്രീദേവി ജോയ് ( മത്സരങ്ങള്‍), സുഹൈല്‍ (സാമ്പത്തികം) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ സമിതി അംഗങ്ങളായി അനീസ് റഹ്മാന്‍, നിഹാസ്, സമീഉളള, ബിജുകുമാര്‍, മുഹമ്മദ് കുഞ്ഞി, സുന്ദരന്‍ തിരുവനന്തപുരം, മുനീഷ്, നിഷാദ് ഗുരുവായൂര്‍, ശാഹിദ ജലീല്‍, മുഹ്സിന്‍, അബ്ദുല്‍ ഗഫൂര്‍, ഷിയാസ് കൊട്ടാരം എന്നിവരെയും തെരഞ്ഞെടുത്തു.
സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് താജ് ആലുവ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കാമ്പയിന്‍ പരിപാടികള്‍ വിശദീകരിച്ചു.
തോമസ് സക്കറിയ, ശശിധര പണിക്കല്‍, അബ്ദുല്‍ കലാം, യാസിര്‍ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, റോണി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് അഹമ്മദ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
പ്രവാസ ജീവിതം ആസൂത്രണത്തോടു കൂടി ചിട്ടപ്പെടുത്താന്‍ പ്രവാസികളെ പ്രാപ്തരാക്കുക, കേരളത്തിന്‍െറ സാമൂഹ്യ, സാമ്പത്തിക മണ്‍ഡലത്തെ മാറ്റിമറിച്ച ഗള്‍ഫ് പ്രവാസികളോട് അധികാരികള്‍ കാണിക്കുന്ന അവഗണനക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുക, പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതികള്‍ സമര്‍പ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31വരെ നടക്കുന്ന കാമ്പയിന്‍െറ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.