പുതിയ വര്‍ഷം 50 തുര്‍ക്കി കമ്പനികള്‍ ഖത്തറില്‍ പ്രവര്‍ത്തനം ആരംഭിക്കും

ദോഹ: ഖത്തര്‍ വിപണിയില്‍ തുര്‍ക്കി കമ്പനികളുടെ സാന്നിധ്യം അടുത്ത വര്‍ഷം സജീവമായിരിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പ്രത്യേക മാര്‍ക്കറ്റ് തന്നെ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ തുര്‍ക്കി നിക്ഷേപകര്‍. ഇതനുസരിച്ച് അന്‍പത് പുതിയ കമ്പനികളെങ്കിലും അടുത്ത വര്‍ഷം ഖത്തറില്‍ ചുവടുറപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ഖത്തറും തുര്‍ക്കിയും തമ്മിലുണ്ടാക്കിയ വിവിധ കരാറുകളനുസരിച്ച് വലിയ തോതിലുള്ള നിക്ഷേപ സാധ്യതയാണ് ഇരു രാഷ്ട്രങ്ങളും പങ്കുവെക്കുന്നത്. 
1.9 ബില്യന്‍ ഡോളറിന്‍്റെ നിക്ഷേപം ഇരു രാജ്യങ്ങളും സമീപ കാലത്ത് പ്രതീക്ഷിക്കുന്നുണ്ട്. തുര്‍ക്കി ഉല്‍പ്പന്നങ്ങളെ സ്വദേശികളും വിദേശികളും ഒരു പോലെ സ്വീകരിക്കുന്നൂവെന്നത് ശക്തമായ സാന്നിധ്യം അറിയിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം, വിനോദ സഞ്ചാര മേഖല, ആരോഗ്യ മേഖല തുടങ്ങിയ മേഖലകളിലാണ് സജീവ സാന്നിധ്യം തുര്‍ക്കി വ്യാപാരികള്‍ ആഗ്രഹിക്കുന്നത്. ഈ മേഖലകളില്‍ നിലവില്‍ തന്നെ തുര്‍ക്കികളുടെ സാന്നിധ്യം രാജ്യത്തുണ്ട്. വസ്ത്ര വിപണന മേഖലയില്‍ നേരത്തെ തന്നെ തുര്‍ക്കി ഉല്‍പ്പന്നങ്ങളുടെ ശക്തമായ സാന്നിധ്യം ഖത്തറിലുണ്ട്. 
തുര്‍ക്കി വിപണികള്‍ സജീവമാക്കി ഖത്തറില്‍ നിറ സാന്നിധ്യമാകാന്‍ ഖത്തര്‍-തുര്‍ക്കി ബന്ധം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.