ക്രിസ്മസിനെ വരവേല്‍ക്കാന്‍  ക്രൈസ്തവ വിശ്വാസികള്‍ ഒരുങ്ങി

ദോഹ: ക്രിസ്മസ് പുലരിക്ക് ഒരു രാത്രി കൂടി ശേഷിക്കെ, ഖത്തറിലെ ക്രൈസ്തവ വിശ്വാസികളായ പ്രവാസികള്‍ ആഹ്ളാദത്തില്‍. ഖത്തര്‍ റിലീജിയസ് കോംപ്ളക്സിലെ പള്ളികളിലും തങ്ങളുടെ താമസസ്ഥലങ്ങളിലും അവര്‍ ആഘോഷം നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നക്ഷത്രദീപങ്ങള്‍ തെളിച്ച് പുല്‍ക്കൂടുകള്‍ ഒരുക്കി വിശ്വാസികള്‍ ഉണ്ണിയേശുവിന്‍െറ ജന്‍മദിനം കെങ്കേമമാക്കാന്‍ കാത്തിരിക്കുകയാണ്. റിലീജിയസ് കോംപ്ളക്സിലെ റോസറി പള്ളിയില്‍  ഏകദേശം പതിനഞ്ച് അടിയോളം ഉയരത്തിലുള്ള ക്രിസ്മസ് ട്രീ ഒരുങ്ങിക്കഴിഞ്ഞു. ദീപാലങ്കാരങ്ങളും വര്‍ണ്ണങ്ങളുമായി ക്രിസ്മസ് ട്രീ വിശ്വാസികളുടെ ശ്രദ്ധ കവരുന്നുണ്ട്. കുടുംബങ്ങളായി കഴിയുന്നവരില്‍ പലരും തങ്ങളുടെ വീടുകളിലേക്ക് സുഹൃത്തുക്കളെ സ്നേഹ വിരുന്നിന് ക്ഷണിച്ചിട്ടണ്ട്. ക്രിസ്മസ് പ്രമാണിച്ച് വിപണിയിലും കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്കായിരുന്നു. ഇന്നലെ അവധിയായതിനാല്‍ സ്വസ്ഥമായി  ഷോപ്പിംങ് നടത്താന്‍ പലര്‍ക്കും അവസരവും കിട്ടി. നാളെ പ്രത്യേകമായി പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍  റിലീജിയസ് കോംപ്ളക്സിലെ പള്ളികളില്‍ നടക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.