ദോഹ: കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന "സഫലമാകണം ഈ പ്രവാസം ' ബഹുജന കാമ്പയിന്‍െറ ഭാഗമായി വനിതകൂട്ടായ്മയായ നടുമുറ്റത്തിന്‍െറ നേതൃത്വത്തില്‍ ഖത്തറിന്‍െറ വിവിധ ഭാഗങ്ങളില്‍ കുടുംബ സംഗമങ്ങള്‍ നടത്തി. ദുരിതം പേറുന്ന അലപ്പോയിലെ ജനതക്ക് എൈക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരു മിനുറ്റ് മൗനമാചരിച്ചാണ് പരിപാടികള്‍ ആരംഭിച്ചത്. നുഅൈജ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന കുടുംബ സംഗമം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഗവേണിംഗ് ബോഡി അംഗം അഡ്വ: ജാഫര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിന്‍െറ ലക്ഷ്യം നേടി എടുക്കുന്നതില്‍ കുടുംബങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇത്തരം പരിപാടികള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട ബിസ്നസ്സുകള്‍ വീടുകളില്‍ നടത്താന്‍ ലൈസന്‍സ് അനുവദിക്കാനുളള ഖത്തര്‍ ഗവണ്‍മെന്‍റ് തീരുമാനം കുടുംബമായി ജീവിക്കുന്ന പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്നും തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താനും അതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കുമെന്നും ജാഫര്‍ഖാന്‍ വ്യക്തമാക്കി. ചടങ്ങില്‍ തങ്കം. വി. പണിക്കര്‍ അധ്യക്ഷത വഹിച്ചു. കാമ്പയിന്‍ പ്രമേയം വിശദീകരണവും കുടുംബ ബജറ്റ് എന്ന വിഷയവും കള്‍ച്ചറല്‍ ഫോറം സെക്രട്ടറി സി. സാദിഖലി അവതരിച്ചു. ഗീത ശശിധരന്‍ സ്വാഗതവും ഏരിയ കോര്‍ഡിനേറ്റര്‍ നൂര്‍ജഹാന്‍ നന്ദിയും പറഞ്ഞു.
മദീന ഖലീഫ ഏരിയ കുടുംബ സംഗമം കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്‍റ് ശശിധര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സുഹൈല്‍ ശാന്തപുരം കാമ്പയിന്‍ പ്രമേയം വിശദീകരിച്ചു. ലിജി രജീഷ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. വുഖൈര്‍ ഏരിയ പരിപാടി കള്‍ച്ചറല്‍ ഫോറം കൊല്ലം ജില്ല പ്രസിഡന്‍റ് അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡന്‍റ് റജീന അലി ആമുഖ പ്രഭാഷണം നടത്തി. ഷംസീര്‍ കാമ്പയിന്‍ പ്രമേയം വിശദീകരിച്ചു. ഐന്‍ഖാലിദ് ഏരിയ കുടംബ സംഗമം സംസ്ഥാന സമിതി അംഗം മുഹമ്മദ് കുഞ്ഞി തായിലാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സമീഉളള കാമ്പയിന്‍ പ്രമേയം വിശദീകരിച്ചു. സുനില, ഏരിയ കണ്‍വീനര്‍ മദീഹ , അസൂറ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ബര്‍വ സിറ്റി ഏരിയ സംഘടിപ്പിച്ച കുടുംബ സംഗമം കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സുഫൈറ അധ്യക്ഷത വഹിച്ചു. കുടുംബ ബജറ്റ് എന്ന വിഷയത്തില്‍ സെക്രട്ടറി മുഹമ്മദ് റാഫി സംസാരിച്ചു. "ടിപ്സ് ഫോര്‍ എ പെര്‍ഫക്റ്റ് ഫാമലി' എന്ന വിഷയത്തില്‍ നടത്തിയ വാട്സ് അപ്പ് മത്സര വിജയികളായ ഷിജി സുജിത്, ജുനൈബ, ഷിംന ഷിജി എന്നിവര്‍ക്കുളള സമ്മാനങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്തു. ദോഹ ഏയിര കുടംബ സംഗമം കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡന്‍റ് തോമസ് സക്കരിയ ഉദ്ഘാടനം ചെയ്തു.
റജീന അലി മുഖ്യപ്രഭാഷണം നടത്തി. സലത്ത ഏരിയ കുടുംബ സംഗമം സംസ്ഥാന സമിതി അംഗം അബ്ദുല്‍ കാലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ: സക്കീര്‍ ഹുസൈന്‍ കാമ്പയിന്‍ പ്രമേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.