ദോഹ: സൈലിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അല്‍ സദ്ദ് സ്റ്റാര്‍സ് ലീഗില്‍ തലപ്പെത്തത്തെി. 12 കളികളില്‍ നിന്നും ഒമ്പത് ജയവും മൂന്ന് സമനിലയുമായി 30 പോയന്‍റ് സമ്പാദ്യത്തില്‍ തോല്‍വിയറിയാതെയാണ് സദ്ദിന്‍െറ മുന്നേറ്റം. കഴിഞ്ഞ കളിയില്‍ മൈദറിനെ എതിരില്ലാത്ത എട്ട് ഗോളിന് മുക്കിയ സദ്ദ് സൈലിയക്കെതിരെയും മികച്ച ഗെയിമാണ് പുറത്തെടുത്തത്. അഞ്ചാം മിനുട്ടില്‍ മുര്‍തദ മുഹമ്മദും 33ാം മിനുട്ടില്‍ സൂപ്പര്‍ താരം സാവി ഹെര്‍ണാണ്ടസും ആദ്യ പകുതിയില്‍ ഗോള്‍ നേടി ക്ളബിന് മുന്‍തൂക്കം നല്‍കി. 74ാം മിനുട്ടില്‍ ഖല്‍ഫാന്‍ ഇബ്രാഹിമിന്‍െറ വകയായിരുന്നു സദ്ദിന്‍െറ മൂന്നാം ഗോള്‍. 87ാം മിനുട്ടില്‍ സയാഫ് അല്‍ കര്‍ബിയാണ് സൈലിയക്ക് ആശ്വാസ ഗോള്‍ കണ്ടത്തെിയത്. ഗറാഫക്കെതിരെ കഴിഞ്ഞ മത്സരത്തിലെ അട്ടിമറി വിജയത്തോടെ സദ്ദിനെ നേരിടാനത്തെിയ സൈലിയക്ക് വിജയത്തുടര്‍ച്ച നേടാന്‍ സാധിച്ചില്ല.
മറ്റൊരു മത്സരത്തില്‍ അല്‍ഖോര്‍-ശഹാനിയ മത്സരം സമനിലയില്‍ കലാശിച്ചു ഓരോ പോയന്‍റ് പങ്കിട്ടെടുത്തു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.