ദോഹ: രാജ്യത്തെ പുതുക്കിയ നിയമം കഴിഞ്ഞ ദിവസം നിലവില്‍ വന്നെങ്കിലും സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് കടമ്പകള്‍ ഇനിയും ബാക്കി. നിലവിലെ തൊഴിലുടമയില്‍ നിന്ന് പുതിയ തൊഴിലുടമയുടെ അടുത്തേക്ക് ഇഖാമ മാറണമെങ്കില്‍ ഒരേ രാജ്യക്കാരുടെ വിസ നിലവിലുള്ള ഇടത്തേക്ക് മാത്രമേ ഇനി മുതല്‍ മാറാന്‍ കഴിയൂ. ഇന്ത്യന്‍ വിസയില്ലാത്ത കമ്പനിയിലേക്ക് ഇന്ത്യക്കാര്‍ക്ക് മാറാന്‍ കഴിയില്ല.
ശ്രീലങ്കന്‍ വിസയുള്ള കമ്പനിയാണെങ്കില്‍ ശ്രീലങ്കന്‍ വംശജന് മാത്രമേ മാറാന്‍ അനുമതി ഉണ്ടാവുകയുളളൂ.
നേരത്തെ ഇവിടെ തൊഴില്‍ വിസയുള്ള ഒരാള്‍ക്ക് പുതിയ തൊഴിലുടമയുടെ അടുത്തേക്ക് മാറാന്‍ അവിടെ വിസ വേണമെന്ന നിബന്ധന ഉണ്ടായിരുന്നില്ല. പുതിയ നിയമം വന്നതോടെ ഈ നിബന്ധന കൂടി ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പുതിയ തൊഴില്‍ ഉടമയുടെ അടുത്തേക്ക് മാറണമെങ്കില്‍ സമാന കാറ്റഗറിയിലുള്ള വിസ വേണമെന്ന് മാത്രമല്ല പുരുഷനാണ് മാറുന്നതെങ്കില്‍ പുരുഷന്‍മാര്‍ക്കുള്ള വിസ തന്നെ പുതിയ തൊഴിലുടമയുടെ വശം ഉണ്ടായിരിക്കണമെന്ന നിബന്ധനയും ഉണ്ട്.
മുകളില്‍ വ്യക്തമാക്കിയ മൂന്ന് നിബന്ധനകളും പാലിക്കുന്നവര്‍ക്ക് മാത്രമേ വിസ മാറ്റം നടക്കുകയുള്ളൂ.
നിലവിലെ തൊഴിലുടമയില്‍ നിന്ന് മാറുന്നതിന് ഒരു മാസം മുന്‍പ് നിശ്ചിത കാല കരാറുള്ളവരാണെങ്കില്‍ വിടുതല്‍ അപേക്ഷ നല്‍കിയിരിക്കണം.നിശ്ചിത കാല കരാര്‍ ഇല്ലാത്തവര്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചവാരാണെങ്കിലും ഒരു മാസം മുന്‍പ് വിടുതല്‍ അപേക്ഷ നല്‍കിയിരിക്കണമെന്നും ഈ വ്യവസ്ഥതയില്‍ വ്യക്തമാക്കുന്നു. അറുപത് വയസ്സ് തികഞ്ഞവര്‍ക്കും വിസ മാറ്റം അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.