ഐ.സി.സി യുടെ നേതൃത്വത്തിൽ   നാട്യാഞ്ജലി നടത്തും

ദോഹ: ഇന്ത്യൻ കൾച്ചറൽ സെൻ്ററിെൻ്റ ആഭിമുഖ്യത്തിൽ 17ന് വൈകിട്ട് ആറിന് ബിർള പബ്ലിക്ക് സ്​കൂൾ ഓഡിറ്റോറിയത്തിൽ നാട്യാഞ്ജലി സംഘടിപ്പിക്കും. സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.  നാട്യാഞ്ജലി ഇന്ത്യൻ അംബാസഡർ പി കുമരൻ ഉദ്ഘാടനം ചെയ്യം. 
ഐ.സി.സിക്കു കീഴിൽ കലാപരിശീലനം നടത്തുന്ന അറുപത്തിയഞ്ചോളം വിദ്യാർഥികൾ വിവിധ നൃത്തങ്ങൾ അവതരിപ്പിക്കും. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നിവയാണ് മെറ്റിൽഡ സോളമെൻ്റ പരിശീലനത്തിന് കീഴിൽ അവതരിപ്പിക്കുക. കേരളത്തിൽ നിന്നെത്തിയ രാജീവ് കുമാർ (സംഗീതം), മനോജ് അനന്തപുരി (വീണ), സംഗീത് മോഹൻ (വയലിൻ), തൃശൂർ കൃഷ്ണകുമാർ (ഇടക്ക),  സജീവ് കുമാർ (മൃദംഗം), കലാമണ്ഡലം ഷീനാ സുനിൽ (നാട്ടകം) തുടങ്ങിയ കലാകാരന്മാരുടെ രാഗ– താള മേളങ്ങളുടെ അകമ്പടിയോടെയാണ് നൃത്തം അവതരിപ്പിക്കുക. നർത്തകി ദിവ്യാ ചൗധരി ഒഡീസി നൃത്തം അവതരിപ്പിക്കും. ക്ലാസിക്കൽ ഡാൻസ്​, ഒഡിസി, സിനിമാറ്റിക്, യോഗ, കരാത്തെ, ചെസ്​, കളരി തുടങ്ങിയ ഇനങ്ങളാണ് ഇന്ത്യൻ കൾച്ചറൽ സെൻ്ററിൽ പഠിപ്പിക്കുന്നത്.   
വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ എംബസി പ്രതിനിധി ദൈമൻ, ഐ സി സി പ്രസിഡൻ്റ് മിലൻ അരുൺ, ഉണ്ണികൃഷ്ണൻ, രാജീവ് കുമാർ, മെറ്റിൽഡ സോളമൻ എന്നിവർ പങ്കടെുത്തു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.