ദോഹ: വിവിധ മരുന്നുകളുടെ ഇറക്കുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട് രാജ്യത്തെ അതിര്‍ത്തി ചെക്പോസ്റ്റുകളെ ഇലക്ട്രോണിക് സങ്കേതങ്ങളുമായി ബന്ധപ്പെടുത്തുന്ന പുതിയ പദ്ധതി ആവിഷ്കരിക്കാന്‍ പൊതു ആരോഗ്യ വിഭാഗം (എം.ഒ.പി.എച്ച്) തയാറെടുക്കുന്നു. മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും മരുന്നുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതും ഇതു വഴിയായിരിക്കും. സുരക്ഷക്കും കാര്യക്ഷമതക്കും നല്‍കുന്ന ‘ഐ.എസ്.ഒ’ നിലവാരം ലഭ്യമാക്കുന്ന ലബോറട്ടറി വികസിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചു. അജ്ഞാത ഉറവിടങ്ങളില്‍ നിന്നത്തെുന്ന മരുന്നുകളും മെഡിക്കല്‍ ഉല്‍പന്നങ്ങളും പരിശോധിക്കാനുള്ള പ്രധാനകേന്ദ്രമായി ഇത് മാറും. ഈയിടെ ഭാരം കുറക്കാനുള്ള മരുന്നുകളെന്ന വ്യാജേന എത്തിയ ആയുര്‍വേദ മരുന്നുകള്‍ ഇത്തരമൊരു ലബോറട്ടറിയില്‍ പരിശോധിക്കുകയും തട്ടിപ്പ് പിടിക്കപ്പെടുകയും ചെയ്തിരുന്നു. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിപണിയില്‍നിന്നും നീക്കം ചെയ്യാനായി സംയുക്ത സമിതി പ്രവര്‍ത്തനമാരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. മരുന്നുകളുടെയും അവയുടെ നിര്‍മാണത്തിലെയും കാര്യക്ഷമതയും വിവിധ ടെസ്റ്റുകളിലൂടെ നിര്‍ണയിക്കുകയും നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.