ദോഹ: വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള സര്‍വീസ് ചാര്‍ജുകളില്‍ ഇളവുവരുത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കാനൊരുങ്ങുകയാണ് വാഹന ഡീലര്‍മാര്‍. വാറന്‍റി കാലയളവില്‍ കമ്പനി ഡീലര്‍മാരില്‍ നിന്ന് മാത്രമല്ലാതെ ഏതു വര്‍ക്ക്ഷോപ്പുകളില്‍ വെച്ച് വാഹനങ്ങള്‍ സര്‍വീസ് ചെയ്യാമെന്ന ഗവണ്‍മെന്‍റ് ഉത്തരവിനത്തെുടര്‍ന്നാണ് ഡീലര്‍മാരുടെ നീക്കം.
രാജ്യത്തെ പ്രമുഖ നിസാന്‍-ഇന്‍ഫിനിറ്റി വാഹനങ്ങളുടെ ഡീലര്‍മാരായ സ്വാലിഹ് അല്‍ ഹമദ് അല്‍മന കമ്പനി ഇത്തരത്തില്‍ വാഹനങ്ങളുടെ റിപ്പയറിങ് ചാര്‍ജില്‍ 23 മുതല്‍ 48 ശതമാനം വരെയാണ് കിഴിവ് പ്രഖ്യാപിച്ചതായി സാമ്പത്തിക വാണിജ്യ മന്ത്രാലയം അറിയിച്ചു. മറ്റു വാഹന ഡീലര്‍മാരും ഇതേ രീതിയില്‍ നിരക്ക് കുറക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം ശനിയാഴ്ച ഇറക്കിയ അറിയിപ്പില്‍ പറയുന്നു. ഏപ്രില്‍ 10 മുതല്‍ സാലിഹ് അല്‍ മന കമ്പനി പ്രഖ്യാപിച്ച നിരക്കിളവുകളുടെ പട്ടിക സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന് കൈമാറിയതായും മന്ത്രാലയം ഇതിന് അംഗീകാരം നല്‍കിയതായും അറിയിപ്പില്‍ പറഞ്ഞു.
മന്ത്രാലയം ഈയിടെ പുറത്തുവിട്ട ഒമ്പത് നിര്‍ദേശങ്ങളില്‍, പുതിയ വാഹനങ്ങളുടെയും വാറന്‍റി കഴിയാത്ത പഴയ വാഹനങ്ങളുടെയും റിപ്പയര്‍, സര്‍വീസ് മെയിന്‍റനന്‍സ് എന്നിവ, വാഹനയുമടകള്‍ക്ക് തങ്ങള്‍ തെരഞ്ഞെടുക്കുന്ന അംഗീകൃത വര്‍ക്കുഷോപ്പുകളില്‍വെച്ചാകാമെന്ന് വ്യക്തമാക്കുന്നുണ്ട്. വാഹന സര്‍വീസ് രംഗത്ത് മല്‍സരക്ഷമത വര്‍ധിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പിനുള്ള അവസരം നല്‍കുകയുമാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. അറ്റുക്കപ്പണ്ണിക്കായി വിദഗ്ധരായ വര്‍ക്കുഷോപ്പുകള്‍ നിരക്ക് കുറക്കുന്നതിന് പുറമെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും ഈ നടപടികള്‍ സഹായകമാകും. സാലിഹ് അല്‍ ഹമദ് അല്‍ മന്ന ഡീലര്‍മാര്‍ അംഗീകരിച്ച വിലനിലവാരം തന്നെയായിരിക്കണം ഇവരുടെ അംഗീകൃത സര്‍വീസുകളിലെല്ലാം ഈടാക്കേണ്ടത്. ഇത് പരിശോധിക്കാനായി കമ്പനിയുടെ സര്‍വീസ് സെന്‍ററുകളില്‍ പ്രത്യേകം പരിശോധന നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ലഭ്യമായ സര്‍വീസ് സെന്‍ററുകളില്‍നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാനും കേടുപാടുകള്‍ തീര്‍ത്തതിന്‍െറയും സ്പെയര്‍പാര്‍ട്സുകള്‍ മാറ്റിയതിന്‍െറയും ഇന്‍വോയ്സ് സൂക്ഷിക്കുകയും, നിര്‍മാതാക്കളുടെ മാനദണ്ഡമനുസരിച്ചാണ് സര്‍വീസ് നടത്തിയതെന്ന് ഉറപ്പുവരുത്തുകയും വേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഡീലര്‍മാരില്‍ നിന്ന് വാഹനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ലഭ്യമാകുന്ന വാറന്‍റി ലഘുലേഖകള്‍ പരിശോധിക്കാനും അവിഹിതമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരമറിയിക്കാനും മന്ത്രാലയം അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.