ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന ഐബ വേള്‍ഡ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ 73 രാജ്യങ്ങളില്‍ നിന്ന് 260ഓളം ബോക്സിംങ് താരങ്ങള്‍ അണിനിരക്കും. ഒക്ടോബര്‍ അഞ്ച് മുതല്‍ 15 വരെ അലി ബിന്‍ ഹമദ് അല്‍ അതിയ്യ അറീനയില്‍ അരങ്ങേറുന്ന ബോക്സിങ് മല്‍സരങ്ങളില്‍ ലോകോത്തര മല്‍സരാര്‍ഥികള്‍ പങ്കെടുക്കും.
2016ല്‍ റിയോയില്‍ നടക്കുന്ന 2016 ഒളിമ്പിക് ഗെയിംസില്‍ മാറ്റുരക്കാനുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് ഖത്തറില്‍ നടക്കുന്ന മല്‍സരങ്ങളിലൂടെ വ്യക്തമാകും.
ബോക്സിങ് പ്രേമികള്‍ക്ക് ഹരം പകരനായി വിവിധ രാജ്യങ്ങളിലെ താരങ്ങളെല്ലാം തന്നെ ദോഹയിലത്തെുമെന്നതാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ പ്രത്യേകതയെന്ന് അമേച്വര്‍ ഇന്‍റര്‍നാഷനല്‍ ബോക്സിങ് അസോസിയേഷന്‍ (ഐബ) പ്രസിഡന്‍റ് ഡോ. ചിംങ് കുവോ വു പറഞ്ഞു.
10 ദിവസം നീളുന്ന മല്‍സരങ്ങളില്‍ യൂറോപ്പില്‍ നിന്ന് 94, ഏഷ്യയില്‍നിന്ന് 66, അമേരിക്കയില്‍നിന്ന് 51, ആഫ്രിക്കയില്‍നിന്ന് 32, ഒഷ്യാന മേഖലയില്‍നിന്ന് 17 എന്നിങ്ങനെ മല്‍സരാര്‍ഥികള്‍ ഏറ്റുമുട്ടും. സ്വര്‍ണ മെഡലിന് പുറമെ 2016 ഒളിമ്പിക് ഗെയിംസിന്‍െറ ഒളിമ്പിക് ബോക്സിംങിലെ 23 ക്വാട്ടകളിലേക്ക് യോഗ്യത നേടാന്‍ കൂടിയായിരിക്കും ഇവരുടെ മല്‍സരം. നിലവില്‍ ഏറ്റവും കൂടുതല്‍ ലോക ചാമ്പ്യന്മാരുള്ള ക്യൂബ പത്ത് താരങ്ങളുമായിട്ടാണ് ദോഹയിലത്തെുക. പിന്നാലെ ഏഴ് മല്‍സരാര്‍ഥികളുമായി റഷ്യയും എത്തുന്നുണ്ട്.
മുഷ്ടിയുദ്ധത്തിലെ പ്രധാനികളായ ലാസറോ അല്‍വരാസ് (60 കി.ഗ്രാം), ഡാനിയര്‍ യെല്യൂസിനോവ് (69 കി.ഗ്രാം), സാനിബേക് അലിം കനൗലി (75 കി.ഗ്രാം) ജൂലിയോ സാര്‍ ലാ ക്രൂസ് (81കി.ഗ്രാം), മുഹമ്മദ് റസൂല്‍ മജിദോവ് (91 കിഗ്രാം) എന്നീ താരങ്ങളെല്ലാം ദോഹയിലെ റിങില്‍ ഏറ്റുമുട്ടും.
ബോക്സിങ് താരങ്ങളെയും ഒഫീഷ്യലുകളെയും വരവേല്‍ക്കാനായി ദോഹ ഒരുങ്ങിയെന്നും മേഖലയിലെ ബോക്സിങ് പ്രേമികള്‍ക്ക് മല്‍സരങ്ങള്‍ ഉണര്‍വേകുമെന്നും ഖത്തര്‍ ബോക്സിങ് ഫെഡറേഷന്‍ (ക്യു.ബി.എഫ്) പ്രസിഡന്‍റ് യൂസുഫ് അലി കാസിം പറഞ്ഞു. ഐബ വേള്‍ഡ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ബി.ബി.സി, ഫോക്സ് ആഫ്രിക, ആര്‍.എ.ഐ ഇറ്റലിന് തുടങ്ങി വിവിധ സൗജന്യറേഡിയോ ചാനലുകളിലൂടെ പ്രക്ഷേപണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.