ദോഹ: മാറുന്ന ഗള്‍ഫ് സാഹചര്യത്തില്‍ നാട്ടിലെ അവസരങ്ങള്‍ തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്താന്‍ പുതിയ തലമുറയെ പ്രാപ്തമാക്കുകയാണ് രാഷ്ട്രീയ ബോധമുള്ള പ്രവാസി സമൂഹം ചെയ്യേണ്ടതെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷററും വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. ഖത്തര്‍ കെ.എം.സി.സി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ മാറുകയാണ്. പെട്രോള്‍ വില ഉയരുന്നത് മാത്രമെ നമുക്ക് അറിയാമായിരുന്നുള്ളൂ. പെട്രോള്‍ വില കുറഞ്ഞുവെന്ന് മാത്രമല്ല, അത് ഗള്‍ഫിനെയുള്‍പ്പെടെ ബാധിച്ചിരിക്കുന്നു. ഈ ആശങ്കയുടെ കാലത്ത് നാട്ടിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ യുവാക്കളെ പ്രാപ്തരാക്കണം. നാട്ടില്‍ പുതിയ ധാരാളം ക്രിയാത്മകമായ മേഖലകളുണ്ട്. തൊഴിലിന് ആളെ കിട്ടാത്ത സാഹചര്യമുണ്ട്. എല്ലാ കാലത്തും ഗള്‍ഫോ മറ്റ് രാഷ്ട്രങ്ങളോ അഭയമായെന്നും വരില്ല. പണ്ട് മലേഷ്യയും ബര്‍മ്മയുമൊക്കെയായിരുന്നു. അത് മാറി ഗള്‍ഫ് വന്നു. ഇതും മാറിയേക്കാം. അതുകൊണ്ടു തന്നെ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് രാഷ്ട്രീയ ബോധമുള്ള സമൂഹം ചെയ്യേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരള ഭരണത്തില്‍ ഇടതുപക്ഷം വരുത്തിയ കേട് റിപ്പയര്‍ ചെയ്യുന്ന പണി പലപ്പോഴും ഐക്യജനാധിപത്യമുന്നണിയാണ് ചെയ്തിട്ടുള്ളത്. ലോകം മുഴുവന്‍ ഇടതുപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ളെന്നാണ് തെളിഞ്ഞത്. മാറുന്ന സാഹചര്യത്തിനനുസരിച്ച് നിലപാട് കൈക്കൊണ്ട് പ്രവര്‍ത്തിക്കാത്ത ഇടതുപക്ഷത്തിന്‍െറ ആശയമില്ലായ്മയെയാണ് താന്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ കെ.എം.സി.സി പ്രസിഡന്‍റ് എസ്.എ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് സീനു പിള്ള, മുഹമ്മദ് പാറക്കടവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ ആലിയാ ഹമീദ് ഹാജി, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കെ.ടി. അബ്ദുറഹ്മാന്‍, ഇസ്ലാമിക് സെന്‍റര്‍ ആക്ടിങ് പ്രസിഡന്‍റ് മുഹമ്മദലി ദാരിമി, കെ.എം.സി.സി ട്രഷറര്‍ അലി പള്ളിയത്ത്, സംസ്ഥാന ഭാരവാഹികളായ ജാഫര്‍ തയ്യില്‍, ഹംസ പയ്യോളി, ജാഫര്‍ തയ്യില്‍, ചന്ദ്രിക ഖത്തര്‍ റസിഡന്‍റ് എഡിറ്റര്‍ അശ്റഫ് തൂണേരി എന്നിവര്‍ സംബന്ധിച്ചു. കെ.എം.സി.സി സംസ്ഥാന ജനറല്‍സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി സ്വാഗതവും സെക്രട്ടറി ഫൈസല്‍ അരോമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.