ദോഹ: ഈദുല്‍ അദ്ഹയുമായി ബന്ധപ്പെട്ട ബലികര്‍മങ്ങള്‍ക്കായുള്ള പ്രധാന അറവുകേന്ദ്രങ്ങള്‍ ജനബാഹുല്യംകൊണ്ട് വീര്‍പ്പുമുട്ടിയതായി റിപ്പോര്‍ട്ട്. മണിക്കൂറുകളോളം കാത്തിരുന്നാണ് അറവുശാലകളെ സമീപിച്ച ആയിരങ്ങള്‍ക്ക് തങ്ങളുടെ ബലിമൃഗങ്ങളെ അറുക്കാനായത്.
ദശകം പിന്നിട്ട വിദാന്‍ ഫുഡ് (ഖത്തര്‍ മീറ്റ് ആന്‍റ് ലൈവ് സ്റ്റോക്ക് കമ്പനി) കെട്ടിടത്തില്‍ കുറഞ്ഞ മൃഗങ്ങളെയും ചെറിയ ജനക്കൂട്ടത്തെയും ഉള്‍ക്കൊള്ളാവുന്ന നാല് അറവുശാലകളെ നിലവിലുള്ളൂ. ഇതിലാകട്ടെ ഒരെണ്ണം ഓട്ടോമാറ്റികും, രണ്ടെണ്ണം പരമ്പരാഗത രീതിയിലുള്ളവയും മറ്റൊരെണ്ണം ഒട്ടകങ്ങളുടെയും കാലികളുടെയും കശാപ്പിനുമുള്ളവയാണ്. അനിയന്ത്രിതമായ തിരക്കുകാരണം കേന്ദ്രത്തിന് മുമ്പില്‍ ഗതാഗത സ്തംഭനവും നേരിട്ടു.
വ്യാഴാഴ്ച വാഹനപ്പെരുപ്പവും ജനങ്ങളുടെ ജനബാഹുല്യവും കാരണം അറവുകേന്ദ്രത്തിന്‍െറ സമീപത്തത്തൊന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് സയിദ് സഈദ് എന്ന ഖത്തര്‍ നിവാസി അല്‍ റായ പത്രത്തോട് പറഞ്ഞു. രണ്ടുമണിക്കൂര്‍ നേരം കാത്തിരുന്നിട്ടും ബലിമൃഗത്തെ അറുക്കാനായില്ളെന്നും പ്രായം ചെന്നവര്‍ക്കും വികലാംഗര്‍ക്കും പ്രത്യേക സൗകര്യമൊന്നും ഇവിടെ ഒരുക്കിയിരുന്നില്ളെന്നും അദ്ദേഹം പരാതിപ്പെട്ടു. ആവശ്യത്തിനുവേണ്ട സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ തിരക്ക് നിയന്ത്രിക്കാനും കഴിഞ്ഞില്ല. റമദാനില്‍ പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്കായി വെയിറ്റിങ് ഷെഡ് നിര്‍മിച്ചിരുന്നു എന്നാല്‍, ഈദ് ദിവസം സന്ദര്‍ശകര്‍ക്കായി ഈ സൗകര്യവും അധികൃതര്‍ സ്ഥാപിച്ചിരുന്നില്ല. ചൂടിന്‍െറ കാഠിന്യം കാരണം ഒരാള്‍ തല കറങ്ങി വീണതായി അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ അനധികൃത അറവുകേന്ദ്രം നടത്തിപ്പുകാരും ഇവിടെ സജീവമായിരുന്നു. ഇത്തരം കേന്ദ്രങ്ങള്‍ ഖത്തര്‍ നിയമമനുസരിച്ച് ശിക്ഷാര്‍ഹമാണ്. ഈ കേന്ദ്രങ്ങളില്‍ അവശ്യം വേണ്ട അംഗീകൃത വെറ്ററിനറി ഡോക്ടര്‍മാരോ ശുചിത്വപരിശോധനാ സംവിധാനങ്ങളോ ഇല്ലതാനും. അംഗീകൃത കേന്ദ്രങ്ങളിലെ അറവുകാര്‍ക്കെല്ലാം ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിശ്ചിത സംഖ്യ ഈടാക്കിയാണ് ഇവര്‍ ബലിമൃഗത്തെ അറുക്കുക. കാശാപ്പുശാലയില്‍നിന്നുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളും അറവുകേന്ദ്രത്തിന്‍െറ പല ഭാഗത്തും കെട്ടിടക്കുന്നതായും കേന്ദ്രത്തിലെ അഴുക്കുചാല്‍ സംവിധാനം ചിലയിടങ്ങളില്‍ തടസ്സപ്പെട്ടതായും ഇവിടം സന്ദര്‍ശിച്ച പ്രമുഖ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. സബ്സിഡി നിരക്കില്‍ ലഭ്യമാവുന്ന ആസ്ട്രേലിയന്‍ ആടിന്‍െറ മാംസത്തിന് 450 മുതല്‍ 600 റിയാല്‍ വരെയാണ് നിരക്ക്. എന്നാല്‍, സിറിയയില്‍നിന്നും ഇറാനില്‍നിന്നുമുള്ള ഈയിനത്തില്‍പ്പെട്ടവക്ക് 950 റിയാല്‍ മുതല്‍ 1400 റിയാല്‍ വരെയാണ് തുക ഈടാക്കിയത്. എങ്കിലും ആസ്ട്രേലിയന്‍ ആടുകള്‍ക്കുള്ള കൂപ്പണുകള്‍ നേരത്തെ വിറ്റുപോയത് ഈ വര്‍ഷം ആടുകളുടെ ക്ഷാമത്തിനും ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.