കായിക, സാംസ്കാരിക, യുവജനകാര്യ മന്ത്രി സയ്യിദ് ദീയസിൻ വനിത ക്രിക്കറ്റ് ടീമംഗങ്ങളെ പരിചയപ്പെടുന്നു
മസ്കത്ത്: കായിക, സാംസ്കാരിക, യുവജനകാര്യ മന്ത്രി സയ്യിദ് ദീയസിൻ ബിൻ ഹൈതം ബിൻ താരീഖ് അൽ സഇൗദ് ഒമാൻ ക്രിക്കറ്റ് അക്കാദമി സന്ദർശിച്ചു. ഒമാൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർമാർ മന്ത്രിയെ സ്വീകരിച്ചു.
ഇൻഡോർ, ഒൗട്ട്ഡോർ സൗകര്യങ്ങൾ, നെറ്റ് പ്രാക്ടീസിങ് സ്ഥലം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങൾ മന്ത്രി ചുറ്റിക്കണ്ടു. ഒമാൻ ക്രിക്കറ്റ് ടീമിന് വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ ലഭിച്ച ട്രോഫികളും സയ്യിദ് ദീയസിൻ താൽപര്യത്തോടെ ചോദിച്ച് മനസ്സിലാക്കി. മുതിർന്ന ബോർഡ് അംഗമായ പങ്കജ് ഖിംജിയുടെ നേതൃത്വത്തിലാണ് മന്ത്രിയെ സ്വീകരിച്ചത്.
രാജ്യത്തിെൻറ പുരുഷ, വനിതാ ക്രിക്കറ്റ് ടീമംഗങ്ങളെ ഒമാൻ ക്രിക്കറ്റ് ചീഫ് ഡെവലപ്മെൻറ് ഒാഫിസറും ദേശീയ ടീമിെൻറ കോച്ചുമായ ദുലീപ് മെൻഡിസ്, വനിതാ ടീം ക്യാപ്റ്റൻ വൈശാലി ജസ്റാണി എന്നിവർ ചേർന്ന് പരിചയപ്പെടുത്തി. ഒമാൻ ക്രിക്കറ്റ് അക്കാദമിയിൽ ആദ്യമായി സയ്യിദ് ദീയസിന് ബോർഡംഗങ്ങൾ പ്രത്യേക ബാറ്റ് ഉപഹാരമായി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.