മസ്കത്ത്: വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനുള്ള അധികാരം തങ്ങള്‍ക്ക് മാത്രമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ചില അനധികൃത ഏജന്‍സികള്‍ പരസ്യങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഒരു ഏജന്‍സിയെയും ഇത്തരം സാക്ഷ്യപ്പെടുത്തലിന് ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം വ്യാജ ഏജന്‍സികളുടെ വലയില്‍ ആരും കുടുങ്ങരുതെന്നും മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. വിദ്യാഭ്യാസ യോഗ്യത, സ്റ്റുഡന്‍റ് ഫയലുകളുടെ സാക്ഷ്യപ്പെടുത്തലിന് തങ്ങള്‍ക്ക് അനുമതിയുണ്ടെന്നാണ് ഇത്തരം വ്യാജ ഏജന്‍സികള്‍ അവകാശപ്പെടുന്നത്. ഇത് തെറ്റാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. പരസ്യങ്ങള്‍ നല്‍കി കബളിപ്പിക്കല്‍ തുടരുന്നവര്‍ ഒമാനി പീനല്‍ കോഡിന്‍െറ ആര്‍ട്ടിക്ക്ള്‍ 288 പ്രകാരവും സൈബര്‍ ക്രൈം നിയമത്തിലെ ആര്‍ട്ടിക്ക്ള്‍ 13 പ്രകാരവും അന്വേഷണവും വിചാരണയും നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.