മസ്കത്ത്: തലക്ക് ഗുരുതര പരിക്കേറ്റ നിലയില്‍ റോഡരികില്‍ കണ്ടത്തെിയ മലയാളി ആശുപത്രിയില്‍ ചികിത്സയില്‍. തൃശൂര്‍ കുന്നംകുളം സ്വദേശിയാണ് ഖൗല ആശുപത്രിയില്‍ ചികിത്സയിലുള്ളത്. റൂവിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ഇയാളെ കഴിഞ്ഞ 16ന് രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റൂവി പൊലീസ് സ്റ്റേഷന് സമീപത്തെ ജ്വല്ലറിക്ക് പിന്‍വശത്തെ റോഡിലാണ് പരിക്കേറ്റ നിലയില്‍ കണ്ടത്തെിയത്.
കാര്‍ അര കിലോമീറ്റര്‍ ദൂരെ നിര്‍ത്തിയിട്ടുണ്ടായിരുന്നു. രാത്രി പത്തര വരെ മുറിയില്‍ ഉണ്ടായിരുന്നയാളെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിഞ്ഞത്. കഴിഞ്ഞ ആറു ദിവസമായി ഇദ്ദേഹം വെന്‍റിലേറ്ററില്‍തന്നെയാണ്. തലയില്‍ രക്തം കട്ടപിടിച്ചത് നീക്കംചെയ്തു. രക്ത സമ്മര്‍ദം സാധാരണ നിലയിലായിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍കൂടി നിരീക്ഷിച്ച ശേഷമേ വെന്‍റിലേറ്ററില്‍നിന്ന് മാറ്റുന്നതു സംബന്ധിച്ച് തീരുമാനിക്കൂവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. എങ്ങനെയാണ് പരിക്കേറ്റതെന്ന് വ്യക്തമല്ല.
മറ്റൊരു സംഭവത്തില്‍, കഴിഞ്ഞദിവസം അല്‍ഖുവൈറില്‍ പ്രഭാത സവാരിക്കിറങ്ങിയ ആന്ധ്രപ്രദേശ് സ്വദേശിയെ കാണാതായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.