മസ്കത്ത്: കൊല്ലം സ്വദേശിയുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു. മസ്കത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന സാജന്‍കുമാറിന്‍െറ എം2383637ാം നമ്പര്‍ പാസ്പോര്‍ട്ടാണ് കഴിഞ്ഞ ഒന്നാം തീയതി മസ്കത്ത് വിമാനത്താവള പരിസരത്ത് വെച്ച് നഷ്ടമായത്. നാട്ടില്‍നിന്ന് വന്നിറങ്ങിയതായിരുന്നു സാജന്‍. കണ്ടുകിട്ടുന്നവര്‍ 94504561, 95708898 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കുക.
മലയാളി കുടുംബത്തിന്‍െറ സ്വര്‍ണമടങ്ങിയ ബാഗ് നഷ്ടമായി
ഖദറ: മലയാളി കുടുംബത്തിന്‍െറ സ്വര്‍ണവും പാസ്പോര്‍ട്ടും അടങ്ങിയ ബാഗ് നഷ്ടമായി. ഖദറയില്‍ ജോലിചെയ്യുന്ന പാലക്കാട് സ്വദേശി പ്രകാശിന്‍െറ ഭാര്യയുടെയും മകളുടെയും ഏഴു പവന്‍ സ്വര്‍ണം, ഇരുവരുടെയും പാസ്പോര്‍ട്ട് എന്നിവ അടങ്ങിയ ബാഗാണ് നഷ്ടമായത്. കഴിഞ്ഞ വ്യാഴാഴ്ച സൊഹാര്‍ ബീച്ചിന് സമീപമാണ് സംഭവം. വിസിറ്റിങ് വിസയിലത്തെിയ കുടുംബവുമായി ബീച്ചിലത്തെിയതാണ്. തിരികെ വന്നുനോക്കിയപ്പോള്‍ കാറിന്‍െറ ഡോര്‍ തുറന്നുകിടക്കുകയായിരുന്നെന്ന് പ്രകാശ് പറഞ്ഞു. സീറ്റില്‍ വെച്ചിരുന്ന ഹാന്‍ഡ്ബാഗും കണ്ടില്ല. പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.