കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പത്താമത് ബാച്ച് ഫൈസർ ബയോൺടെക് വാക്സിൻ ഞായറാഴ്ച എത്തും. ആരോഗ്യമന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ അറിയിച്ചതാണിത്. ആരോഗ്യമന്ത്രാലയം ഫൈസർ കമ്പനിയുമായി നേരിട്ടാണ് ഇടപാട് നടത്തുന്നത്. ഒരുലക്ഷം ഡോസ് വാക്സിനാണ് പുതിയ ഷിപ്പ്മെൻറിൽ ഉണ്ടാകുക.
ഒമ്പതര ലക്ഷം ഡോസ് ഫൈസർ വാക്സിനാണ് ഇതുവരെ കുവൈത്തിൽ എത്തിച്ചിട്ടുള്ളത്. 20 ലക്ഷം ഡോസ് വാക്സിൻ കൂടി നൽകാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ഫൈസർ, ബയോൺടെക് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നൽകാമെന്ന് കമ്പനി സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാൻ കുവൈത്തിന് കൂടുതൽ ഡോസ് മരുന്ന് ലഭിക്കേണ്ടതുണ്ട്. കുവൈത്തിൽ ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ വാക്സിനുകൾ കൂടി എത്തിക്കാൻ ധാരണയായിട്ടുണ്ടെങ്കിലും ഇതുവരെ ആദ്യ ഷിപ്പ്മെൻറ് നടന്നിട്ടില്ല. കുവൈത്ത് ആരോഗ്യമന്ത്രാലയം വാക്സിനുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
വാക്സിൻ ഉപയോഗവും സുരക്ഷ മാനദണ്ഡങ്ങളും ആരോഗ്യമന്ത്രാലയം സ്ഥിരമായി നിരീക്ഷിക്കുന്നു.
വാക്സിൻ സുരക്ഷ, കാര്യക്ഷമത, ഗുണമേന്മ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നു. പൂർണ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ വാക്സിൻ ഇറക്കുമതി ചെയ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.