വിനോദ് ടോം, ജോർജ്, ഹംസ കോയ
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 2026-27 കാലയളവിലേക്കുള്ള സാൽമിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡിയോഗം കെ.ഡി.എൻ.എ പ്രസിഡണ്ട് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്തു. സാൽമിയ ഏരിയ വൈസ് പ്രസിഡണ്ട് നാസി തട്ടാൻ കണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, വൈസ് പ്രസിഡണ്ട് അസീസ് തിക്കോടി, അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത വുമൺസ് ഫോറം പ്രസിഡണ്ട് ലീന റഹ്മാൻ, ട്രഷറർ സാജിത നസീർ എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി ഷംസീർ വി.എ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.ഡി.എൻ.എ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.പി അബ്ദുറഹ്മാൻ, തുളസീധരൻ തോട്ടക്കര എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: വിനോദ് നടുവിലയിൽ (പ്രസി), മനാഫ് മാത്തോട്ടം, ഇബ്രാഹിം തൈതോട്ടത്തിൽ, നാസി തട്ടാൻ കണ്ടി (വൈ.പ്രസി), ടോം ജോർജ് (ജന.സെക്ര), ഡോ.അൻവർ സഫീർ (ജോ.സെക്ര), തലനാറത്ത് ഹംസ കോയ (ട്രഷറർ), സുരേഷ് മാത്തൂർ, ബഷീർ ബാത്ത, അസീസ് തിക്കോടി, അനസ് പുതിയോട്ടിൽ, ഷംസീർ വി.എ (കേന്ദ്ര കമ്മിറ്റി പ്രതിനിധികൾ), റാഫിയ അനസ്, ലസിത ജയപ്രകാശ്, ആഷിഖ ഫിറോസ്, ഡോ. ജസ്‌ലി, ബിനീത ടോം, ധന്യ വിനോദ്, ഫ്ളോറിസ അസ്ലം, സഫിയ ബഷീർ (വുമൺസ് ഫോറം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി), ഫിറോസ് നാലകത്ത്, സമീർ കെ.ടി, അസ്‌ലം, ഷഹീർ ഇ.പി (സാൽമിയ ഏരിയ എക്സിക്യുട്ടിവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.