കെ.ഐ.സി നാഷനല്‍ സര്‍ഗലയ മത്സരത്തില്‍ ജേതാക്കളായ ഫഹാഹീല്‍ മേഖല ടീം, കലാപ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട ജവാദ് വാഴയൂര്‍ (ജനറല്‍), അമീൻ മുസ്ലിയാർ ചേകനൂര്‍ (ഹിദായ) എന്നിവരോടൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സർഗലയ വിഭാഗം സംഘടിപ്പിച്ച നാഷനല്‍ സർഗലയത്തിൽ ഫഹാഹീല്‍ മേഖല ജേതാക്കളായി. അബ്ബാസിയ മേഖല രണ്ടാം സ്ഥാനവും ഫർവാനിയ മൂന്നാം സ്ഥാനവും നേടി. ഓൺലൈനായി നടന്ന പരിപാടിയിൽ അഞ്ചു മേഖലകളിലെ 34 യൂനിറ്റുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട എഴുപതോളം മത്സരാർഥികള്‍ പങ്കെടുത്തു.
ജനറൽ, ഹിദായ വിഭാഗങ്ങളിലായി ഖിറാഅത്ത്, മദ്ഹ് ഗാനം, അറബി ഗാനം, പടപ്പാട്ട്, സമൂഹഗാനം, അറബി, മലയാളം, ഇംഗ്ലീഷ് പ്രസംഗങ്ങൾ, ക്വിസ് തുടങ്ങിയ 13 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ജനറല്‍ വിഭാഗത്തില്‍ ജവാദ് വാഴയൂരും ഹിദായ വിഭാഗത്തില്‍ അമീൻ മുസ്ലിയാർ ചേകനൂരും കലാപ്രതിഭകളായി. ഹസൻ മാസ്റ്റർ കോഴിക്കോട്, നൗഷാദലി എടപ്പറ്റ, സലീം സിദ്ദീഖി പൊടിയാട്, സിനാൻ ഹുദവി തൃക്കരിപ്പൂർ എന്നിവർ വിധികർത്താക്കളായി.
കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ വിജയികളെ പ്രഖ്യാപിച്ചു.
പ്രസിഡൻറ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, സര്‍ഗലയ വിങ് കേന്ദ്ര സെക്രട്ടറി മനാഫ് മൗലവി, വിദ്യാഭ്യാസ വിങ് സെക്രട്ടറിയും പ്രോഗ്രാം കോഒാഡിനേറ്ററുമായ ശിഹാബ് മാസ്റ്റര്‍ നീലഗിരി, കേന്ദ്ര കണ്‍വീനര്‍ ഇസ്മായില്‍ വള്ളിയോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.