സലീംകുമാർ അനുശോചന യോഗത്തിൽ ഇൻകാസ് കുവൈത്ത് അംഗങ്ങൾ
കുവൈത്ത് സിറ്റി: പ്രമുഖ ചലച്ചിത്ര നടനും ദേശീയ അവാർഡ് ജേതാവുമായ സലീംകുമാറിന്റെ വിയോഗത്തിൽ ഇൻകാസ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി അനൂപ് സോമൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ചലച്ചിത്ര രംഗത്തെ അതുല്യമായ സംഭാവനകൾക്കൊപ്പം, കോൺഗ്രസ് പ്രസ്ഥാനത്തോടും യു.ഡി.എഫിനോടും എക്കാലത്തും ഉറച്ച ആഭിമുഖ്യം പുലർത്തുകയും സജീവമായി ചേർന്നുനിൽക്കുകയും ചെയ്ത സഹയാത്രികനെയാണ് സലീംകുമാറിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് യോഗം അനുസ്മരിച്ചു.
പാർട്ടി പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊക്കെയും കോൺഗ്രസ് പ്രത്യയശാസ്ത്രത്തിനൊപ്പം ഉറച്ചുനിന്ന അദ്ദേഹം സാംസ്കാരിക കേരളത്തിലെ കോൺഗ്രസിന്റെ ശക്തമായ ശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് മലയാള ചലച്ചിത്ര ലോകത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും ഒരേപോലെ നികത്താനാകാത്ത നഷ്ടമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലമുറി, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, ജെയിംസ് വി.കൊട്ടാരം, മധു മാഹി, സിജു ഓതറ, ബിജി പള്ളിക്കൽ എന്നിവർ സലിംകുമാറിനെ അനുസ്മരിച്ച് സംസാരിച്ചു. അനൂപ് സോമൻ സ്വാഗതവും അലക്സ് മാത്യു പുത്തൂർ നന്ദിയും രേഖപ്പെടുത്തി. രതീഷ് കുമ്പളത്ത്, പ്രകാശ് ചിറ്റേഴത്ത്, ഷിബു കുമരകം, സച്ചിൻ സജു, റിനിൽ രാജു, ബിജു അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.