കുവൈത്ത് സിറ്റി: മാനവവിഭവശേഷി വികസനത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദ്യാര്‍ഥികളെ ബോധവത്കരിക്കല്‍ അതിന്‍െറ പ്രധാന ഭാഗമാണെന്നും ഒൗഖാഫ് മന്ത്രാലയത്തിലെ സാംസ്കാരിക വകുപ്പ് അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് ദാവൂദ് അല്‍ അസൂസി പറഞ്ഞു.
ഖുര്‍തുബ ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് ഓഡിറ്റോറിയത്തില്‍ കുവൈത്ത് കേരള ഇസ്ലാഹി സെന്‍ററും വിദ്യാര്‍ഥി വിഭാഗമായ കുവൈത്ത് ഇസ്ലാമിക് സ്റ്റുഡന്‍റ്സ് മൂവ്മെന്‍റും ചേര്‍ന്ന് സംഘടിപ്പിച്ച അഞ്ചാമത് ഇസ്ലാമിക് സ്റ്റുഡന്‍റ്സ് കോണ്‍ഫറന്‍സ് (ഇസ്കോണ്‍ -2016) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഹ്യാഉത്തുറാസില്‍ ഇസ്ലാമി ചെയര്‍മാന്‍ ശൈഖ് താരിഖ് സാമി സുല്‍ത്താന്‍ അല്‍ ഈസ ആശംസയര്‍പ്പിച്ചു.
മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ദൈവപ്രോക്തമായ അറിവ് ജീവിതത്തിന്‍െറ സകലതുറകളിലും മാര്‍ഗദര്‍ശനം നല്‍കാനുതകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പാരന്‍റിങ് സെഷനില്‍ വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ റൂട്സ് വിങ് കണ്‍വീനര്‍ താജുദ്ദീന്‍ സ്വലാഹിയും ‘മക്കള്‍: പരലോകത്തേക്കുള്ള സമ്പാദ്യം’ വിഷയത്തില്‍ അര്‍ശദ് താനൂരും ക്ളാസെടുത്തു.
പൊതുസമ്മേളനത്തില്‍ പി.എന്‍. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുല്‍ അസീസ് സ്വാഗതവും സക്കീര്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു. ഡോ. റഹ്മത്തുല്ല (ഫിമ), ഇബ്രാഹീം കുന്നില്‍ (കെ.കെ.എം.എ), കെ.ടി.പി. അബ്ദുറഹ്മാന്‍ (കെ.എം.സി.സി), സാദിഖ് അലി (എം.ഇ.എസ്), ഫസീഹുല്ല (ഫ്രൈഡേ ഫോറം), മുഹമ്മദ് ഫസല്‍ (സിജി, ഖത്തര്‍) എന്നിവര്‍ സംബന്ധിച്ചു. സുവനീര്‍ പ്രകാശനം ശൈഖ് ത്വാരിഖ് സാമി അല്‍ ഈസ ഡോ. റഹ്മത്തുല്ലക്ക് നല്‍കി നിര്‍വഹിച്ചു. ഇസ്ലാഹി മദ്റസകളില്‍നിന്ന് ഉന്നത വിജയം നേടിയവര്‍ക്കും ഖുര്‍ആന്‍ ഹദീഥ് ലേണിങ് വിഭാഗം നടത്തിയ പരീക്ഷാ വിജയികള്‍ക്കുമുള്ള സമ്മാനദാനം മസ്ജിദുല്‍ കബീര്‍ കമ്യൂണിറ്റി വിഭാഗം തലവന്‍ ശൈഖ് യൂസുഫ് ശുഐബ് നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.