ഐ.സി.എഫ് സിറ്റി സെൻട്രൽ ‘ഉജ്ജ്വലനം’ പരിപാടി ഡോ. മുഹമ്മദ് അമീൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: 'പ്രവാസം വായിക്കുന്നു' ഐ.സി.എഫ് വായന കാമ്പയിൻ കുവൈത്ത് സിറ്റി സെൻട്രൽ പ്രഖ്യാപനം ഇൻഡോ അറബ് കൾചറൽ ആൻഡ് ലാംഗ്വേജ് മിഷൻ സെക്രട്ടറി ഡോ. മുഹമ്മദ് അമീൻ സഖാഫി ഉദ്ഘാടനം ചെയ്തു.'ഉജ്ജ്വലനം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.എഫ് സിറ്റി സെൻട്രൽ പ്രസിഡന്റ് മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷത വഹിച്ചു.
ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി അബ്ദുല്ല വടകര, ദഅവ സെക്രട്ടറി അബൂ മുഹമ്മദ്, പ്രവാസി വായന സെൻട്രൽ കോഓഡിനേറ്റർ വി.യു. ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. അബ്ദുറഊഫ് വെണ്ണക്കോട് സ്വാഗതവും ജാഫർ ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു. നവംബർ 15ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.