കുവൈത്ത് സിറ്റി: രാജ്യത്തെ പച്ചപ്പണിയിക്കാനും ചൂടിന് ആശ്വാസം തേടിയും '10,000 മരങ്ങൾ' പദ്ധതിയുമായി പരിസ്ഥിതി സ്നേഹികൾ. സന്നദ്ധ പ്രവർത്തകരുടെയും ഹരിതവത്കരണത്തിൽ ശ്രദ്ധിക്കുന്നവരുടെയും സഹായത്തോടെ 2023ഓടെ അരിഫ്‌ജാനിലെ സിദ്ർ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ 10,000 മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി.
ഇതിനകം 3,000 മരങ്ങൾ നട്ടുപിടിപ്പിച്ചതായും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് തുടരുമെന്നും പരിസ്ഥിതി പ്രവർത്തകനും അൽ സിദ്ർ പ്ലാന്റ് റിസർവ് സംരംഭത്തിന്റെ സ്ഥാപകനുമായ ഒബൈദ് അൽ ഷെമ്മാരി അറിയിച്ചു.
2018ൽ 450 മരങ്ങൾ നട്ടുപിടിപ്പിച്ചാണ് പദ്ധതി ആദ്യം ആരംഭിച്ചത്. സാമൂഹിക പങ്കാളിത്തവും പിന്തുണയും കൂടിയതോടെ 3,000 മരങ്ങളുള്ള പ്രകൃതിദത്ത റിസർവ് ഏരിയയായി ഇത് മാറി. അടുത്ത വർഷം 10000 മരങ്ങളാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.