വി.കെ. സിങ് ഇന്നത്തെുന്നു; പ്രതീക്ഷയോടെ പ്രവാസികള്‍

കുവൈത്ത് സിറ്റി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് രണ്ടുദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിന് ഇന്ന് കുവൈത്തിലത്തെുന്നു. ഇന്ത്യന്‍ പ്രവാസികള്‍ നിറഞ്ഞ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്‍െറ സന്ദര്‍ശനത്തെ നോക്കിക്കാണുന്നത്. 
തൊഴില്‍പ്രശ്നങ്ങളില്‍പ്പെട്ടും താമസനിയമലംഘകരായും രാജ്യത്ത് പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് മന്ത്രിയുടെ സന്ദര്‍ശനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. 29,000ത്തിലധികം ഇന്ത്യക്കാര്‍ ഇഖാമ നിയമലംഘകരായി കുവൈത്തില്‍ താമസിക്കുന്നുണ്ടെന്നാണ് എംബസിയുടെ കണക്ക്. മന്ത്രിയുടെ നയതന്ത്ര ഇടപെടല്‍ വഴി തങ്ങള്‍ക്ക് നാടണയാന്‍ വഴിയൊരുങ്ങുമെന്നാണ് കുവൈത്തിലെ ഇന്ത്യക്കാരായ അനധികൃത താമസക്കാര്‍ പ്രതീക്ഷിക്കുന്നത്. വീട്ടുജോലിക്കിടെ ഒളിച്ചോടിയും മറ്റും അനധികൃത താമസക്കാരായി മാറിയവരാണ് ഇവരിലേറെയും. ഇവരെ നാട്ടിലേക്ക്  അയക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അംബാസഡര്‍ സുനില്‍ ജെയിന്‍ പറഞ്ഞകൂട്ടത്തില്‍ ഇക്കാര്യത്തില്‍ എംബസിക്കുള്ള പരിമിതികളും അദ്ദേഹം വിശദീകരിച്ചിരുന്നു. 
അഭയകേന്ദ്രത്തില്‍ കഴിയുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചയക്കുന്ന കാര്യത്തില്‍ കുവൈത്ത് നിയമങ്ങള്‍ മറികടന്ന് ഇടപെടാന്‍ കഴിയില്ളെന്നാണ് ഇന്ത്യന്‍ എംബസിയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനത്തെ പ്രവാസികള്‍ ഏറെ ഉറ്റുനോക്കുന്നത്. കുവൈത്തില്‍ താമസ രേഖകള്‍ ഇല്ലാത്തതിനാല്‍ എംബസി ഷെല്‍ട്ടറിലും നാടുകടത്തല്‍ കേന്ദ്രത്തിലുമായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലത്തെിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. സൗദിപ്രശ്നത്തില്‍ സ്വീകരിച്ച നയതന്ത്ര സമീപനം കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളുടെ കാര്യത്തിലും വേണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തരും പ്രവാസി സംഘടനകളും ആവശ്യപ്പെടുന്നത്. 
നടപടിക്രമങ്ങളിലെ കാലതാമസംമൂലം നിരവധി പേരാണ് നാട്ടിലേക്കു മടങ്ങാനാവാതെ വിവിധ പൊലീസ് ലോക്കപ്പുകളിലും എംബസി അഭയകേന്ദ്രത്തിലും കഴിയുന്നത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം കാമ്പയിനായിതന്നെ സുരക്ഷാ പരിശോധന നടത്തുന്ന സാഹചര്യത്തില്‍ ഭയപ്പാടോടെ മാത്രം പുറത്തിറങ്ങാന്‍ കഴിയുന്ന സാഹചര്യത്തിലാണ് ആയിരക്കണക്കിന് ഇന്ത്യക്കാര്‍. മുഴുവന്‍ അനധികൃത താമസക്കാരെയും പിടികൂടുംവരെ പരിശോധന തുടരുമെന്നാണ് 
ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ തൊഴില്‍ പ്രശ്നം ഉണ്ടായ സൗദിയില്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം ഏറെ അനുകൂല ഫലമുണ്ടാക്കിയത് പ്രതീക്ഷ വര്‍ധിപ്പി
ക്കുന്നു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.