കുവൈത്ത് സിറ്റി: ഇന്ത്യന്‍ വോളിബാള്‍ അസോസിയേഷനും ജിമ്മി ജോര്‍ജ് ഫൗണ്ടേഷനും ചേര്‍ന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രമുഖ വോളിബാള്‍ ക്ളബുകള്‍ക്കുമായി നടത്തുന്ന മൂന്നാമത് ജിമ്മി ജോര്‍ജ് വോളിബാള്‍ ടൂര്‍ണമെന്‍റ് നവംബര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തും. വിജയികള്‍ക്ക് 300 ദീനാര്‍, രണ്ടാം സ്ഥാനക്കാര്‍ക്ക് 250 ദീനാര്‍, മൂന്നാം സ്ഥാനക്കാര്‍ക്ക് 150 ദീനാര്‍ എന്നിങ്ങനെ കാഷ് പ്രൈസും എവര്‍റോളിങ് ട്രോഫിയും നല്‍കും.
ടൂര്‍ണമെന്‍റിന് മുന്നോടിയായി നടത്തിയ എ ഡിവിഷന്‍ മത്സരങ്ങള്‍ സഫീന മാര്‍ക്കറ്റിങ് മാനേജര്‍ ആഷ്ലി ടൈറ്റസ് ഉദ്ഘാടനം ചെയ്തു. ആറു പ്രമുഖ ടീമുകള്‍ പങ്കെടുത്തു. ഫൈനലിലേക്ക് യോഗ്യത നേടിയ രണ്ടു ടീമുകള്‍ നവംബര്‍ നാലിന് ബി ഡിവിഷന്‍ ഫൈനലില്‍ ഏറ്റുമുട്ടും. നവംബര്‍ രണ്ടിന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ 14നും 19നും ഇടയില്‍ പ്രായമുള്ള കുവൈത്തിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും ഇന്ത്യയില്‍നിന്നുള്ള 20 ഓളം ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങളും അണിനിരക്കും. കാണികള്‍ക്ക് സൗജന്യ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍ നല്‍കും. ഫഹാഹീല്‍, മെഹ്ബൂല, മംഗഫ് എന്നീ സ്ഥലങ്ങളില്‍നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഡി.കെ. ദിലീപ്, തോമസ് കെ. തോമസ്, ഹകീം, ജോബിന്‍ തോമസ്, ആഷ്ലി ടൈറ്റസ്, രഞ്ജിത്ത് പിള്ള, അലക്സാണ്ടര്‍ മാത്യു, ഷിബു തറയില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.