കുവൈത്ത് വയനാട് അസോസിയേഷന്‍  സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷന്‍, മെട്രോ മെഡിക്കല്‍ കെയര്‍ ഗ്രൂപ്പുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ഫര്‍വാനിയ മെട്രോ ക്ളിനിക്കില്‍ നവംബര്‍ 25ന് രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ക്യാമ്പ്. മുന്‍കൂര്‍ രജിസ്ട്രേഷന് കുവൈത്ത് വയനാട് അസോസിയേഷന്‍ സോണല്‍ ഭാരവാഹികളെ ബന്ധപ്പെടണം. പേര്, കുവൈത്തിലെ താമസസ്ഥലം, സിവില്‍ ഐഡി നമ്പര്‍, ജില്ല, ഫോണ്‍ നമ്പര്‍, ട്രാന്‍സ്പോര്‍ട്ട് ആവശ്യമാണോ എന്നീ വിവരങ്ങള്‍ വാട്സ് അപ്പില്‍ അയച്ച് കൊടുക്കാവുന്നതാണ്. സോണല്‍ ഭാരവാഹികള്‍: മംഗഫ്, ഫഹാഹീല്‍: സൈദലവി - 67040215, ഷാജി -65552795. ഫര്‍വാനിയ: ജോസഫ് ചാക്കോ -97391020. അബ്ബാസിയ: ഷിബു  -51254242, മനോജ്  50048486. സാല്‍മിയ: ഷിനു മറ്റത്തില്‍ - 67775616. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി മുബാറക്ക് കാമ്പ്രത്ത് 66387619 പ്രോഗ്രാം കണ്‍വീനര്‍ റോയ് മാത്യു 50422442 എന്നിവരെയും ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ ഉപദേശക സമിതി അംഗം റെജി ചിറയത്ത്, സെക്രട്ടറി മുബാറക് കാമ്പ്രത്ത്, പ്രോഗ്രാം കണ്‍വീനര്‍ റോയ് മാത്യു, ട്രഷറര്‍ എബി പോള്‍, വൈസ് പ്രസിഡന്‍റുമാരായ അബ്ദുല്ലത്തീഫ്, മിനി കൃഷ്ണ, ഉപദേശകസമിതി അംഗങ്ങളായ അക്ബര്‍ വയനാട്, വനിതാവേദി കണ്‍വീനര്‍ ഷാഹിദ ലത്തീഫ്, വനിതാവേദി സെക്രട്ടറി ഷാന്‍റി ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.