വെള്ളം, വൈദ്യുതി നിരക്ക്വര്‍ധന: പ്രഖ്യാപനം ഉടന്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വൈദ്യുതി, ജല നിരക്കുവര്‍ധന അടുത്ത വര്‍ഷം നവംബറോടെ പ്രാബല്യത്തില്‍വരും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് വിവരം. നിക്ഷേപ സ്ഥാപനങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഒൗദ്യോഗിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 1000 ഗാലന്‍ വെള്ളത്തിന് നാല് ദീനാര്‍ നല്‍കേണ്ടിവരും. വ്യവസായ, കാര്‍ഷികമേലയില്‍ ആയിരം ഗാലന്‍ വെള്ളത്തിന് 2.5 ദീനാര്‍, ജലവിതരണ സ്റ്റേഷനുകളില്‍ ആയിരം ഗാലന് ഒരു ദീനാര്‍ എന്നിങ്ങനെയാകും പുതിയ നിരക്ക്. 
നിക്ഷേപമേഖലയില്‍ (വാടകക്കുള്ള ഫ്ളാറ്റുകള്‍) 1000 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ കിലോവാട്ടിന് അഞ്ച് ഫില്‍സും 1001 മുതല്‍ 2000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ കിലോവാട്ടിന് 10 ഫില്‍സും 2000ത്തിനുമേല്‍ കിലോവാട്ടിന് 15 ഫില്‍സും നല്‍കേണ്ടിവരും. വ്യവസായമേഖലയില്‍ കിലോവാട്ടിന് 25 ഫില്‍സും കാര്‍ഷികമേഖലയില്‍ കിലോവാട്ടിന് 10 ഫില്‍സുമായിരിക്കും നിരക്ക്. കഴിഞ്ഞ ഏപ്രില്‍ 14നാണ് ജല, വൈദ്യുതി നിരക്കുവര്‍ധന ബില്‍ ആദ്യ വായനയില്‍ പാര്‍ലമെന്‍റ് പാസാക്കിയത്. 
50 വര്‍ഷത്തിനുശേഷമാണ് കുവൈത്തില്‍ ജല, വൈദ്യുതി നിരക്കുവര്‍ധനക്ക് അരങ്ങൊരുങ്ങുന്നത്. 1966ലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണ രേഖക്ക് അടുത്തിടെയാണ് അന്തിമരൂപമായത്. 
വരുമാനത്തിലെ വൈവിധ്യവത്കരണം, പൊതുചെലവ് നിയന്ത്രണം എന്നിവയിലൂന്നിയുള്ള പരിഷ്കരണ നിര്‍ദേശത്തില്‍ പെട്രോള്‍, വൈദ്യുതി, ജലം എന്നിവയുടെ സബ്സിഡിയില്‍ റേഷനിങ് നടപ്പാക്കുക, വികസനപദ്ധതികളില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുക, തൊഴില്‍വിപണിയും സിവില്‍ സര്‍വിസ് സംവിധാനവും പരിഷ്കരിക്കുക തുടങ്ങിയവയുണ്ട്്. 23 ഹ്രസ്വകാല പദ്ധതികള്‍, 13 ഇടക്കാല പദ്ധതികള്‍, അഞ്ചു ദീര്‍ഘകാല പദ്ധതികള്‍ എന്നിവയാണ് പരിഷ്കരണ രേഖയിലുള്ളത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.