ഈജിപ്ഷ്യന്‍ വിമാന ദുരന്തം: മരിച്ച കുവൈത്തിയെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി: മെഡിറ്ററേനിയന്‍ സമുദ്രത്തിന് മുകളില്‍ ഈജിപ്ഷ്യന്‍ വിമാനം തകര്‍ന്ന് മരിച്ച 66 പേരില്‍ ഉള്‍പ്പെട്ട കുവൈത്ത് സ്വദേശിയെ തിരിച്ചറിഞ്ഞു. ഡോ. അബ്ദുല്‍ മുഹ്സിന്‍ മുഹമ്മദ്  ജാബിര്‍ സുഹൈല്‍ അല്‍മുതൈരി (55) ആണ് മരിച്ചത്.  സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇദ്ദേഹം ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനാണ്. രണ്ടാഴ്ച മുമ്പ് മകന്‍െറ ചികിത്സക്കായി ഫ്രാന്‍സിലേക്ക് പോയ അദ്ദേഹം യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ഈജിപ്തിലേക്ക് പുറപ്പെട്ടത്. അതിനിടെ, വിമാനാപകടത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് അനുശോചനം അറിയിച്ചു. വിമാനാപകടത്തില്‍പെട്ട് ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അതീവ ദു$ഖമുണ്ടെന്ന് ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്ക് അയച്ച പ്രത്യേക സന്ദേശത്തില്‍ അമീര്‍ പറഞ്ഞു.

ഈജിപ്ഷ്യന്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് എന്നിവരും അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍  മരിച്ച ഫ്രഞ്ചു പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചുകൊണ്ട് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡും അമീറും കിരീടാവകാശിയും പ്രധാനമന്ത്രിയും പ്രത്യേകം സന്ദേശങ്ങള്‍ അയച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.