കുവൈത്ത് സിറ്റി: കുവൈത്ത് വാര്‍ത്താവിതരണ, യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹ് ഫലസ്തീന്‍ തലസ്ഥാനമായ റാമല്ലയിലത്തെി. റാമല്ലയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫലസ്തീന്‍ പുസ്തക പ്രദര്‍ശനത്തിന്‍െറ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുന്നതിനാണ് മന്ത്രിയത്തെിയത്.
ജോര്‍ഡന്‍ തലസ്ഥാനമായ അമ്മാനില്‍നിന്ന് റാമല്ലയിലത്തെിയ മന്ത്രിക്കും ഒൗദ്യോഗിക സംഘത്തിനും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഫലസ്തീന്‍ പ്രസിഡന്‍ഷ്യല്‍കാര്യ ജനറല്‍ സെക്രട്ടറി തയ്യിബ് അബ്ദുറഹീം, ഫലസ്തീന്‍ സാംസ്കാരിക മന്ത്രി ഈഹാബ് ബിസ്യൂസ്, ഇന്‍ഫര്‍മേഷന്‍ മന്ത്രി മഹ്മൂദ് ഖലീഫ എന്നിവരും ഫലസ്തീന്‍ സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥരും ശൈഖ് സല്‍മാന്‍ ഹമൂദിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലത്തെിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ചരിത്രപരമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക, സാംസ്കാരിക മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലെ കൊടുക്കല്‍ വാങ്ങലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മന്ത്രി സല്‍മാന്‍ ഹമൂദിന്‍െറ സന്ദര്‍ശനം ഉപകരിക്കുമെന്ന് ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു. സദ്ദാമിന്‍െറ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്നുണ്ടായ ചില സംഭവവികാസങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ നേരിയ വിള്ളലുകള്‍ വീഴ്ത്തിയെങ്കിലും ഇടക്കാലത്ത് അത് വീണ്ടും ശക്തിപ്പെട്ടിട്ടുണ്ട്. നിര്‍ത്തിവെച്ചിരുന്ന നയതന്ത്ര ബന്ധം പുന$സ്ഥാപിച്ചതും ഫലസ്തീനികളായ അധ്യാപകരെ കുവൈത്തിലെ വിദ്യാലയങ്ങളില്‍ നിയമിക്കാന്‍ തീരുമാനിച്ചതും അതിന്‍െറ ഭാഗമാണ്. ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രിയും സംഘവും മസ്ജിദുല്‍ അഖ്സയില്‍ നമസ്കാരവും നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.