കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാറുമായി കരാറിലേര്‍പ്പെട്ട കമ്പനികള്‍ക്കു കീഴില്‍ ജോലിചെയ്യുന്നവര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിന് അനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ളെന്ന് സാമൂഹിക-തൊഴില്‍കാര്യ, ആസൂത്രണ മന്ത്രി ഹിന്ദ് അസ്സബീഹ്. രാജ്യത്തെ തൊഴില്‍ വിപണിയില്‍ വ്യാപക ക്രമീകരണം വരുത്തുന്നതിന്‍െറ ഭാഗമായി നിരവധി പരിഷ്കാരങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
തൊഴില്‍വിപണിയില്‍ ക്രമീകരണം വരുത്തുന്നതിന്‍െറ ഭാഗമായി തന്നെയാണ് സര്‍ക്കാറുമായി കരാറിലേര്‍പ്പെട്ട കമ്പനി തൊഴിലാളികളെ സ്വകാര്യമേഖലകളിലേക്ക് വിസ മാറാന്‍ അനുവദിക്കേണ്ടതില്ളെന്ന തീരുമാനം കൈക്കൊണ്ടത്. രണ്ടു വര്‍ഷത്തോളമായി പ്രാബല്യത്തിലുള്ള ഈ നിയമത്തില്‍ മാറ്റംവരുത്താന്‍ ഇപ്പോള്‍ നീക്കമൊന്നുമില്ളെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ഇത്തരം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ട മറ്റു കമ്പനികളിലേക്ക് വിസ മാറ്റാന്‍ സാധിക്കും. അതുപോലെ ഗാര്‍ഹികമേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് സ്വകാര്യമേഖലകളിലേക്കുള്ള വിസ മാറ്റം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി വ്യക്തമാക്കി.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ അനുമതി നല്‍കുന്നത് രാജ്യത്ത് ഒളിച്ചോട്ടം വര്‍ധിക്കുന്നതുള്‍പ്പെടെ തൊഴില്‍ വിപണിയില്‍ അസന്തുലിതത്ത്വത്തിന് ഇടയാക്കുന്നുണ്ട്. സര്‍ക്കാര്‍ കരാറിലുള്ളവര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും സ്വകാര്യമേഖലകളിലേക്ക് വിസ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.