കുവൈത്തി ഗായകന്‍ സാലിഹ്  അല്‍ ഹുറൈബി അന്തരിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രശസ്ത കലാകാരന്മാരിലൊരാളും പഴയ തലമുറയിലെ പ്രമുഖ ഗായകനുമായ സാലിഹ് അല്‍ ഹുറൈബി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. പാരമ്പര്യ അറബ് ഗാനങ്ങളുടെ രചനയിലും ആലാപനത്തിലും പ്രത്യേക ശൈലി സ്വീകരിച്ച ഇദ്ദേഹത്തെ കുവൈത്ത് കലാചരിത്രത്തിന് അടിത്തറപാകിയ ആളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. തന്‍െറ സ്വതസിദ്ധമായ ആലാപനങ്ങള്‍ക്കൊണ്ട് ശ്രോതാക്കളുടെ മനംകവരാന്‍ പ്രത്യേക കഴിവുണ്ടായിരുന്ന അദ്ദേഹം 60കളിലാണ് കുവൈത്തില്‍ കലാരംഗത്തെ താരമായി വിലസിയത്. സ്തുത്യര്‍ഹമായ കലാജീവിതം കണക്കിലെടുത്ത് പ്രാദേശികതലത്തിലും അറബ് തലത്തിലും നിരവധി പുരസ്കാരങ്ങളാണ് സാലിഹ് അല്‍ ഹുറൈബിയെ തേടിയത്തെിയത്. അതിനിടെ, പ്രമുഖ കുവൈത്തി കലാകാരന്‍ ഹുറൈബിയുടെ മരണത്തില്‍ കലാ-സാംസ്കാരിക, സ്പോര്‍ട്സ്, യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ സബാഹ് സാലിം അല്‍ഹമൂദ് അസ്സബാഹ് അനുശോചിച്ചു. കുവൈത്ത് കലാരംഗത്ത് തീരാ നഷ്ടമാണ് അദ്ദേഹത്തിന്‍െറ മരണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.