കുഞ്ഞു റിഫായിക്ക് യൂത്ത് ഇന്ത്യയുടെ കൈത്താങ്ങ്

കുവൈത്ത് സിറ്റി: ജന്മനാ തിമിരം ബാധിച്ച് കാഴ്ചപോയ നാലുവയസ്സുകാരന്‍ അഹ്മദ് റിഫായിയെ തേടി കണ്ണുള്ളവരുടെ കാരുണ്യമത്തെുന്നു. ജനുവരി 16ന് ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ച ‘കുഞ്ഞുറിഫായിയെ കണ്ണുള്ളവര്‍ കാണണം’ എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ യൂത്ത് ഇന്ത്യ കുവൈത്ത് ഫഹാഹീല്‍ യൂനിറ്റ് മുന്‍കൈയെടുത്താണ് സഹായമത്തെിച്ചത്. ബദിയടുക്ക 12ാം വാര്‍ഡിലെ അരമന റോഡില്‍ ഹമീദ്-സക്കീന ദമ്പതികളുടെ ഏകമകനാണ് കുഞ്ഞു റിഫായി. ഒരുപാട് ചികിത്സകള്‍ക്കുശേഷമാണ് ഹമീദിനും സക്കീനക്കും കുഞ്ഞ് ജനിച്ചത്. എന്നാല്‍, ജനിച്ചപ്പോള്‍തന്നെ കുഞ്ഞിന് തിമിരമുള്ളതായി കണ്ടത്തെി. ഒരുവര്‍ഷം കഴിഞ്ഞതോടെ കുട്ടിക്ക് തിമിരം മൂടി ഒട്ടും കാണാന്‍ വയ്യാതായി. ശസ്ത്രക്രിയയും വിദഗ്ധ ചികിത്സയും വഴി കാഴ്ച ഏറക്കുറെ തിരിച്ചുകിട്ടുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. 
എന്നാല്‍, നിത്യചെലവിന് ബുദ്ധിമുട്ടുന്ന ഹമീദിനും ഭാര്യക്കും ഈ ചെലവ് താങ്ങാന്‍ കഴിയില്ല. റേഷന്‍ കാര്‍ഡ് പോലുമില്ല ഈ കുടുംബത്തിന്. മരമില്ലില്‍ പണിയെടുത്ത് ഹമീദും രോഗബാധിതനാണ്. യൂത്ത് ഇന്ത്യ ഫഹാഹീല്‍ യൂനിറ്റ് കനിവ് കണ്‍വീനര്‍ സുഹൈലിന്‍െറ നേതൃത്വത്തില്‍ സ്വരൂപിച്ച 45,000 രൂപ കുടുംബത്തിന് അയച്ചുകൊടുത്തു. ഒരു മാസത്തിനുള്ളില്‍ ഇരു കണ്ണുകള്‍ക്കും ലെന്‍സ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് കുഞ്ഞു റിഫായിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്്. ഇതിന് ഇനിയും ഏറെ സഹായം ആവശ്യമാണ്. 
നാട്ടുകാര്‍ റിഫായിയുടെ മാതാവ് സക്കീനയുടെ പേരില്‍ ബദിയടുക്ക കനറാ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 4489101003150, ഐ.എഫ്.എസ് കോഡ് നമ്പര്‍ 0004489. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9747359016 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.