അമീരി കാരുണ്യം: ഇളവുനല്‍കേണ്ട  തടവുകാരുടെ കണക്കെടുപ്പ് തുടങ്ങി

കുവൈത്ത് സിറ്റി: ദേശീയ, വിമോചനദിന ആഘോഷങ്ങളുടെ ഭാഗമായി ഈവര്‍ഷം അമീരി കാരുണ്യത്തിന്‍െറ ഭാഗമായി ഇളവുനല്‍കേണ്ട തടവുകാരെ തെരഞ്ഞെടുക്കുന്ന നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 
രാജ്യത്തെ ജയിലുകളും തടവറകളും സന്ദര്‍ശിച്ച് ഓരോ തടവുകാരുടെയും നല്ലനടപ്പും പെരുമാറ്റവും സംബന്ധിച്ച ഫയലുകള്‍ ബന്ധപ്പെട്ട സമിതി പരിശോധിച്ചുവരുകയാണ്. ജയിലുദ്യോഗസ്ഥരുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ പ്രത്യേക സമിതി മോചനമുള്‍പ്പെടെ ഇളവുനല്‍കേണ്ടവരുടെ കാര്യത്തില്‍ അന്തിമതീരുമാനം കൊള്ളുക. അര്‍ഹരായവരുടെ ശിക്ഷാ കാലാവധി കുറക്കുക, കൂടുതല്‍ അര്‍ഹരായ ഏതാനുംപേര്‍ക്ക് മോചനം നല്‍കുക, ഭീമമായ സംഖ്യ പിഴകൊടുക്കേണ്ട തടവുകാര്‍ക്ക് നല്ലനടപ്പ് കണക്കിലെടുത്ത് അതൊഴിവാക്കികൊടുക്കുകയോ കുറച്ചുകൊടുക്കുകയോ ചെയ്യുക തുടങ്ങിയ ഇളവുകളാണ് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ പ്രത്യേക കാരുണ്യത്തില്‍ നല്‍കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.