കുവൈത്ത് സിറ്റി: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമിനല്‍കുമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ വാഗ്ദാനം ശുദ്ധ തട്ടിപ്പാണെന്നും ഭൂമി ലഭിക്കുംവരെ പ്രക്ഷോഭം തുടരുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. കെട്ടിഘോഷിച്ച് നടത്തിയ പട്ടയമേളയിലൂടെയും ജനസമ്പര്‍ക്ക പരിപാടിയിലൂടെയും ഭൂമി വാഗ്ദാനം ചെയ്യപ്പെട്ട പാവങ്ങള്‍ക്ക് ഇതുവരെ ഭൂമിനല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാത്ത സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തില്‍ സന്ദര്‍ശനത്തിനത്തെിയ ഹമീദ് വാണിയമ്പലം വെല്‍ഫെയര്‍ കേരള കുവൈത്ത് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മതേതര മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നവരോടൊപ്പം ചേര്‍ന്ന് ഫാഷിസത്തെ പ്രതിരോധിക്കുകയെന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാട്. മതേതര കൂട്ടായ്മകളിലൂടെ സൗഹൃദത്തിന്‍െറ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുമെന്നും ഫാഷിസ്റ്റ് ശ്രമങ്ങളെ ചെറുത്തുതോല്‍പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്‍റ് അന്‍വര്‍ സഈദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മജീദ് നരിക്കോടന്‍ സ്വാഗതവും കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.