കുവൈത്ത് സിറ്റി: അവശ്യസേവനങ്ങളുടെ സബ്സിഡി നിയന്ത്രിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ താമസിയാതെ തീരുമാനമെടുക്കുമെന്ന് മന്ത്രിസഭാകാര്യമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍മുബാറക് അസ്സബാഹ് അറിയിച്ചു.
ഇതുസംബന്ധിച്ച പഠനം പൂര്‍ത്തിയാക്കിയ സബ്സിഡി സമിതി ഉടന്‍ മന്ത്രിസഭക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അത് ചര്‍ച്ചചെയ്തശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും -മന്ത്രി വ്യക്തമാക്കി.
സബ്സിഡി പൂര്‍ണമായി എടുത്തുകളയല്‍ സര്‍ക്കാറിന്‍െറ അജണ്ടയിലില്ളെന്നും ആവശ്യമായ നിയന്ത്രണം കൊണ്ടുവരുമെന്നും അതിനുള്ള നടപടികള്‍ നടന്നുവരുകയാണെന്നും വാണിജ്യ, വ്യവസായ മന്ത്രി യൂസുഫ് അല്‍അലി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ പൗരന്മാര്‍ക്ക് പ്രയാസമുണ്ടാക്കാത്ത വിധത്തിലുള്ള സാമ്പത്തിക നടപടികളാവും സബ്സിഡി നിയന്ത്രണത്തിന്‍െറ ഭാഗമായി സ്വീകരിക്കുക. കുറഞ്ഞ വരുമാനക്കാരായ സ്വദേശികളുടെ ജീവിതനിലവാരം പ്രയാസപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ളെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സബ്സിഡി സമ്പ്രദായം നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വൈദ്യുതി, പെട്രോള്‍ എന്നിവ വളരെ കുറഞ്ഞ നിരക്കിലാണ് കുവൈത്തില്‍ ലഭ്യമാകുന്നത്.
സ്വദേശികള്‍ക്ക് ഭവനം, ഭക്ഷണം എന്നീ മേഖലകളിലും സബ്സിഡി ആനുകൂല്യമുണ്ട്. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവക്കുള്ള സബ്സിഡി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പെട്രോള്‍, വെള്ളം, വൈദ്യുതി തുടങ്ങിയവക്കുള്ള സബ്സിഡികളും ക്രമാനുഗതമായി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം. സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വര്‍ധിച്ചതും എണ്ണ വിലയിടിഞ്ഞതുമാണ് സര്‍ക്കാറിനെ സബ്സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.