മോഷ്ടിക്കപ്പെട്ട കൈയെഴുത്തുരേഖ ഇറാഖില്‍ കണ്ടെടുത്തു

കുവൈത്ത് സിറ്റി: അധിനിവേശ കാലത്ത് ഇറാഖി സൈന്യം കുവൈത്തില്‍നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ അപൂര്‍വ രേഖകളിലൊന്ന് ഇറാഖില്‍ കണ്ടത്തെി. 1990ലെ ഇറാഖിന്‍െറ അധിനിവേശ കാലത്ത് കുവൈത്ത് മ്യൂസിയത്തില്‍നിന്ന് മോഷ്ടിച്ച സോളമന്‍ പ്രവാചകന്‍െറ കാലത്തോളം പഴക്കമുള്ള രേഖയാണ് കണ്ടെടുത്തത്. മാനിന്‍െറ തോലില്‍ എഴുതപ്പെട്ടതാണിത്. 
ഒരു മുന്‍ സൈനികന്‍ പുരാവസ്തു സൂക്ഷിപ്പുകാരന് 45 മില്യണ്‍ അമേരിക്കന്‍ ഡോളറിന് രേഖ വില്‍ക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ ഇറാഖ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ കണ്ടെടുക്കുകയായിരുന്നു. ഇറാഖിലെ ബാബല്‍ ഗവര്‍ണറേറ്റിലെ പൊലീസ് ഇന്‍ഫര്‍മേഷന്‍ മേധാവി ആദില്‍ അല്‍ ഹുസൈനി കുവൈത്ത് ന്യൂസ് ഏജന്‍സിയോട് അറിയിച്ചതാണ് ഇക്കാര്യം. രഹസ്യവിവരം ലഭിച്ചയുടനെ പ്രത്യേകവിഭാഗത്തിന് രൂപംനല്‍കി അന്വേഷണം നടത്തുകയായിരുന്നു. രേഖ ഇറാഖ് പുരാവസ്തു സംരക്ഷണ അതോറിറ്റിക്ക് കൈമാറിയതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുവൈത്തിന് കൈമാറുമെന്നും ആദില്‍ അല്‍ ഹുസൈനി പറഞ്ഞു. അധിനിവേശ കാലത്ത് രാജ്യത്ത് വ്യാപക നാശം വരുത്തിയതിന് പുറമെ നിരവധി കുവൈത്തികളെയും വിലമതിക്കാനാവാത്ത അപൂര്‍വ വസ്തുക്കളും നാട്ടിലേക്ക് കടത്തിയതിന് ശേഷമാണ് ഇറാഖി സൈന്യം കുവൈത്ത് വിട്ടത്. മുന്‍വൈരാഗ്യം മറന്ന് സദ്ദാമിന് ശേഷം നല്ല അയല്‍പ്പക്ക ബന്ധവും സൗഹൃദവും കാത്തുസൂക്ഷിച്ചാണ് ഇരു രാജ്യങ്ങളും മുന്നോട്ടുപോകുന്നത്. 
രാജ്യത്ത് നാശനഷ്ടങ്ങള്‍ വരുത്തിയതിന് ഇറാഖ്, കുവൈത്തിന് ഇതിനകം ഭീമമായ തുക നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. കുവൈത്തില്‍നിന്ന് പിടികൂടിക്കൊണ്ടുവന്ന കുവൈത്തികളെയും മോഷ്ടിച്ചുകൊണ്ടുവന്ന അപൂര്‍വ വസ്തുക്കളെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇറാഖ് സര്‍ക്കാര്‍ കഴിഞ്ഞദിവസം പാതിതോഷികം പ്രഖ്യാപിച്ചിരുന്നു. കുവൈത്തിന് അവകാശപ്പെട്ട എല്ലാം കണ്ടെടുത്ത് തിരിച്ചുകൊടുക്കുകയെന്ന നിലപാടാണ് ഇപ്പോഴത്തെ ഇറാഖ് ഭരണകൂടത്തിന്‍േറത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.