കുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ദേശീയഗാനാലാപന മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് ഖലീല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് കമ്മിറ്റി അംഗം ഹസനുല്‍ ബന്ന സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
ശാന്തന്‍ ചെട്ടിക്കാട്, സുനില്‍ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര വൈസ് പ്രസിഡന്‍റുമാരായ കൃഷ്ണദാസ്, അന്‍വര്‍ സയീദ്, മിനി വേണുഗോപാല്‍ ട്രഷറര്‍ ഷൗക്കത്ത് വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്നവരുടെ ഗ്രൂപ്പില്‍ അബ്ബാസിയ ഒന്നാം സ്ഥാനം നേടി.
സാല്‍മിയയും ഫര്‍വാനിയയും രണ്ടും മൂന്നും സ്ഥാനങ്ങളിലത്തെി. കുട്ടികളുടെ മത്സരത്തില്‍ അബ്ബാസിയ ഒന്നാം സ്ഥാനവും ഫര്‍വാനിയയും സാല്‍മിയയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. കേന്ദ്ര ജനറല്‍ സെക്രട്ടറി ലായിക് അഹ്മദ് സ്വാഗതവും അബ്ബാസിയ സോണല്‍ പ്രസിഡന്‍റ് അഷ്കര്‍ നന്ദിയും പറഞ്ഞു. വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ മജീദ് നരിക്കോടന്‍, റഷീദ് ഖാന്‍, അബ്ബാസിയ മേഖല സെക്രട്ടറി ജയന്‍, വൈസ് പ്രസിഡന്‍റ് മോഹനന്‍, അലി, സമീര്‍, നവാസ്, മോഹനന്‍, മനോഹരന്‍, ഫായിസ്, തസ്നീം അന്‍സാര്‍, അദ്ദു, ഫൈസല്‍ വടക്കേകാട്, നസീര്‍, സുനില്‍ റിച്ചാര്‍ഡ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പായസവിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.