കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഇന്ത്യന്‍ ക്ളബായ മാക് കെഫാക് സോക്കര്‍ ലീഗ് സീസണ്‍ അഞ്ചിലേക്കുള്ള ജഴ്സി പ്രകാശനവും 70ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷവും നടത്തി. ഫര്‍വാനിയ റോയല്‍ ഹൈത്തം ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങ് മെട്രോ മെഡിക്കല്‍ കെയര്‍ സി.ഇ.ഒ ഹംസ മുസ്തഫ ഉദ്ഘാടനം ചെയ്തു.
ഏറ്റേര്‍ണിറ്റി ട്രാവല്‍സ് മാനേജര്‍ മുഹമ്മദ് ഹസന്‍, കെഫാക് വൈസ് പ്രസിഡന്‍റ് ഒ.കെ. റസാഖ്, കെഫാക് ട്രഷറര്‍ ഷബീര്‍, മാക് ചെയര്‍മാന്‍ മുസ്തഫ കാരി, എ.പി. അബ്ദുല്‍ സലാം തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. പരിപാടിയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍െറ 70 ആണ്ടുകള്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍ മുഖ്യപ്രഭാഷണം നടത്തി.
കെഫാക് സോക്കര്‍ ലീഗില്‍ കളിക്കുന്ന മാക് കളിക്കാര്‍ക്ക് അല്‍സുല്‍ഫി സ്റ്റീല്‍ ഫാബ്രിക്കേറ്റേഴ്സ് നല്‍കുന്ന ജഴ്സി ചടങ്ങില്‍ വിതരണം ചെയ്തു.
മാക് പ്രസിഡന്‍റ് സുബൈര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മാക് ജന. സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി സ്വാഗതവും അഹ്മദ് കല്ലായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.